അപ്പാനി ശരത്, ശ്വേത മേനോൻ, ശബരീഷ് വർമ്മ; 'ജങ്കാർ' ഫസ്റ്റ് ലുക്ക്‌ എത്തി

സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ തുടങ്ങിയവരും

jangar malayalam movie first look poster

അപ്പാനി ശരത്, ശ്വേത മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന ജങ്കാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ റിലീസായി. ഒരു ത്രില്ലർ മൂഡ് തോന്നിപ്പിക്കുന്ന വിധമുള്ള ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. എം സി മൂവീസിന്റെ ബാനറിൽ ബാബുരാജ് എം സി നിർമ്മിക്കുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും യുവതിയും അവിടെ അവർക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയമാകുന്നത്.

പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രത്തിലേത്. സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, ആലിയ, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷജീർ അഴീക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നു.

ബി കെ ഹരി നാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി) എന്നിവർ ചേർന്നൊരുക്കുന്ന വരികൾക്ക് 
സംഗീതമൊരുക്കുന്നത് ബിജിബാലാണ്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. സ്വപ്ന ബാബുരാജ്, ഛായാ​ഗ്രഹണം രജു ആർ അമ്പാടി, എഡിറ്റർ അയൂബ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ കെ ​ഗോവിന്ദൻകുട്ടി, വിഷ്ണു ഇരിക്കാശ്ശേരി, ആക്ഷൻ മാഫിയ ശശി, കോറിയോ​ഗ്രഫി ശാന്തി മാസ്റ്റർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ ശ്രീനു കല്ലേലിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, സ്റ്റിൽസ് ഹരി തിരുമല, അനു പള്ളിച്ചൽ, അസോസിയേറ്റ് ഡയറക്ടർ കെ ​ഗോവിന്ദൻകുട്ടി, കോസ്റ്റ്യൂമർ സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, പിആർഒ മഞ്ജു ​ഗോപിനാഥ്, പ്രൊമോഷൻ കൺസൾട്ടന്റ് മിഥുൻ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ALSO READ : 'ലെവല്‍ ക്രോസി'ന്‍റെ കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി എവി മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios