'ജാനകി ജാനേ' ഒടിടി റിലീസിന്; ഡിസ്നി + ഹോട്ട്‌സ്റ്റാറിലെ റിലീസ് ഡേറ്റ്
പ്രതിഭാധനനായ അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിച്ച 'ജാനകി ജാനെ' തിയേറ്ററുകളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജാനകി ജാനേ' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ജൂലൈ 11 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ. സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതിഭാധനനായ അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിച്ച 'ജാനകി ജാനെ' തിയേറ്ററുകളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു.
വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്‍പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്.
സൈജു, നവ്യ നായർ എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കൊപ്പം ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ്ജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
പി.വി. ഗംഗാധരൻ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിം ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത് . മനു അശോകൻ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിച്ച ചിത്രമാണിത്.
ത്രെഡ്സില്‍ ദുല്‍ഖറും മോഹന്‍ലാലും, ആര്‍ക്കാണ് കൂടുതല്‍ ഫോളോവേര്‍സ് ; മമ്മൂട്ടി ഇതുവരെ എത്തിയിട്ടില്ല
എന്‍റെ ആ സിനിമ കണ്ട ഇന്‍കം ടാക്സുകാര്‍ കരുതിക്കാണും ഞാന്‍ അത് പോലെയാണെന്ന്; പേളി മാണി
Watch Asianet News LIVE....