'ജയിലര്‍' രണ്ടാം ദിവസം നേടിയതെത്ര? കളക്ഷൻ കണക്കുകള്‍ പുറത്ത്

രജനികാന്തിന്റെ പുതിയ ചിത്രം നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

Jailers second day collection details out in social media Rajinikanth hrk

തമിഴകത്ത് രജനികാന്തിന്റെ 'ജയിലറി'ന്റെ ആഘോഷമാണ്. മാസായി രജനികാന്ത് വീണ്ടുമെത്തിയതിന്റെ ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍. ഭാഷാഭേദമന്യേയുള്ള നടൻമാരും രജനികാന്ത് നായകനായ ചിത്രത്തില്‍ എത്തിയതിനാല്‍ തെന്നിന്ത്യയാകും ആ ആവേശം പരക്കുന്നു. 'ജയിലറി'ന് രണ്ടാം ദിവസം മികച്ച കളക്ഷനാണ് നേടാനായിരിക്കുന്നത്.

തമിഴ്‍നാട്ടില്‍ നിന്നുള്ള കളക്ഷനാണ് ലഭ്യമായിരിക്കുന്നത്. റിലീസിന് 29.46ഉം ഇന്നലെ 20.25 കോടിയുമാണ് ജയിലര്‍ നേടിയിരിക്കുന്നത്. അങ്ങനെ രജനികാന്ത് ചിത്രം 49.71 കോടി തമിഴ്‍നാട്ടില്‍ നിന്ന് നേടിയിരിക്കുന്നു. തമിഴ്‍നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് 'ജയിലറി'ന്റെ പേരില്‍ ആയിരിക്കുകയാണ് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്‍തിരുന്നു.

വിദേശത്ത് രജനികാന്ത് ചിത്രം 33 കോടിയാണ് റിലീസിന് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മാത്രമല്ല പുറത്തും 'ജയിലര്‍' സിനിമ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വിജയ്‍യുടെ 'വാരിസി'ന്റെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ 'ജയിലര്‍' ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഏതൊക്കെ റെക്കോര്‍ഡുകളാകും തിരുത്തുകയെന്നറിയാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: സെറിന്റെയും വിനയ് ഫോര്‍ട്ടിന്റെയും 'ആട്ടം', ഫസ്റ്റ് ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios