ജയിലര്‍ സിനിമ ഇറങ്ങിയപ്പോള്‍ താരമായി; പക്ഷെ അത് കാണാന്‍ ഡാന്‍സര്‍ രമേശില്ല, നോവായി മരണം.!
ഇത്തരത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒരു താരമാണ് വര്‍മ്മന്‍ എന്ന വിനായകന്‍ അഭിനയിച്ച വില്ലന്‍ റോളിന്‍റെ ഗ്യാംങില്‍ പെടുന്ന ഡാന്‍സ് കഴിക്കുന്ന വില്ലന്‍.
ചെന്നൈ: രജനികാന്ത് നായകനായ ജയിലര്‍ സിനിമ തകര്‍ത്തോടുകയാണ് ലോകമെങ്ങും. നാല് ദിവസം പിന്നിടുമ്പോള്‍ 300 കോടി എന്ന നേട്ടത്തിലേക്കാണ് ചിത്രം എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ബോക്സോഫീസ് നേട്ടത്തിനപ്പുറം ചിത്രത്തിലെ ഒരോ കഥാപാത്രവും പ്രേക്ഷകര്‍ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ രജനിയുടെ കഥാപാത്രമായ മുത്തുവേല്‍ പാണ്ഡ്യന്‍ മുതല്‍. ഒരു സീനില്‍ എത്തുന്ന താരം വരെയുണ്ട്.
ഇത്തരത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒരു താരമാണ് വര്‍മ്മന്‍ എന്ന വിനായകന്‍ അഭിനയിച്ച വില്ലന്‍ റോളിന്‍റെ ഗ്യാംങില്‍ പെടുന്ന ഡാന്‍സ് കഴിക്കുന്ന വില്ലന്‍. ഇദ്ദേഹത്തിന്‍റെ രംഗങ്ങള്‍ എന്തായാലും വലിയതോതില്‍ ആഘോഷിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ തനിക്ക് ലഭിച്ച ഈ പ്രശസ്തിയും പ്രശംസയും കാണാന്‍ ഡാന്‍സര്‍ രമേശ് എന്ന ഈ റോള്‍ അവതരിപ്പിച്ച വ്യക്തി ഇന്ന് ജീവിച്ചിരിപ്പില്ലെന്നതാണ് ദു:ഖകരമായ കാര്യം.
കഴിഞ്ഞ ജനുവരിയിലാണ് ഡാന്‍സര്‍ രമേശ് മരണപ്പെട്ടത്. ചെന്നൈയിലെ ഫ്ലാറ്റിലാണ് ജനുവരി 27ന് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിക് ടോക്കിലൂടെയും ഇന്‍സ്റ്റഗ്രമിലൂടെയും വീഡിയോകള്‍ ഇട്ടാണ് രമേശ് പ്രശസ്തനായത്. ആത്മഹത്യയായിരുന്നു രമേശിന്‍റെത് എന്നാണ് പിന്നീട് അറിഞ്ഞത്.
മൂണ്‍വാക്ക് ഡാന്‍സിലൂടെയാണ് രമേശ് പ്രശസ്തനായത്. പിന്നീട് ഡാന്‍സ് ജോഡി പോലുള്ള ടെലിവിഷന്‍ ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അജിത്ത് കുമാര്‍ നായകനായ തുനിവില്‍ ഡാന്‍സര്‍ രമേശ് ഒരു വേഷം ചെയ്തിരുന്നു. മരണത്തിന് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് രമേശ് രജനിക്കൊപ്പം ജയിലറിലെ വേഷം ചെയ്തത്.
‘കണ്ണോട് കാൺപതെല്ലാം’ എന്ന സൂപ്പർ ഹിറ്റ് പാട്ടിനൊപ്പം ചുവടു വച്ച ഗുണ്ടയുടെ വേഷമാണ് ജയിലറില്‍ രമേശിനെ ശ്രദ്ധേയമാക്കിയത്. പലരും ഇദ്ദേഹം ആരെന്ന അന്വേഷണം നടത്തുമ്പോഴാണ് ഇദ്ദേഹം മരണപ്പെട്ട വിവരം പോലും പലരും അറിയുന്നത്.
ജയിലറിലെ ആ റോൾ ട്രോളിയത് തെലുങ്കിലെ ഏത് സൂപ്പര്‍ താരത്തെ ? സോഷ്യൽ മീഡിയ ചർച്ച