'ജയിലറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍

വിജയ്‍യും രജനികാന്തും ഒന്നിക്കുന്നതിനെ കുറിച്ചും സംവിധായകൻ നെല്‍സണ്‍.

Jailer 2 confirmed Film director Nelson reveals Rajinikanth hrk

പ്രതീക്ഷകള്‍ക്കപ്പുറമാണ് രജനികാന്തിന്റെ 'ജയിലറി'ന്റെ വിജയം. രാജ്യത്തിനു പുറത്തും 'ജയിലര്‍' ആഘോഷിക്കപ്പെടുന്നു. തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകള്‍ രജനിക്കൊപ്പം ചിത്രത്തില്‍ എത്തിയതിന്റെ ആവേശവുമുണ്ട്. 'ജയിലറി'ന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെല്‍സണ്‍ വ്യക്തമാക്കിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

'ജയിലര്‍ രണ്ടി'നെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെല്‍സണ്‍ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 'ജയിലര്‍' രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ട്. 'ബീസ്റ്റി'നും 'ഡോക്ടര്‍'ക്കും 'കൊലമാവ് കോകില' സിനിമയ്‍ക്കും തുടര്‍ച്ചകള്‍ ഞാൻ ആലോചിക്കുന്നുണ്ട്. വിജയ്‍യെയും രജനികാന്തിനെയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കുക എന്ന സ്വപ്‍നം കാണാറുണ്ട് എന്നും 'ജയിലറി'ന്റെ സംവിധായകൻ നെല്‍സണ്‍ പറഞ്ഞതായി മനോബാല ട്വീറ്റ് ചെയ്യുന്നു.

ജയിലറിന് രണ്ടാം ഭാഗം വന്നാല്‍ എന്തായാലും വൻ ഹിറ്റാകുമെന്ന് രജനികാന്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ശിവ രാജ്‍കുമാറിനും മോഹൻലാലിനും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകും എന്നും ആരാധകര്‍ വിചാരിക്കുന്നു. ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി 'ജയിലറി'നെ ആകര്‍ഷകമാക്കിയിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം.

രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം ജയിലര്‍ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ നായകൻ രജനികാന്തിനൊപ്പം അണിനിരന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായി.

Read More: ഇപ്പോള്‍ 'വേദിക' വില്ലത്തിയല്ല, 'കുടുംബവിളക്ക്' സീരിയലിലെ മാറ്റങ്ങള്‍- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios