Asianet News MalayalamAsianet News Malayalam

പുതുമുഖങ്ങളുടെ റൊമാന്‍റിക് ത്രില്ലര്‍; 'ഇഷ്ടരാഗം' തിയറ്ററുകളിലേക്ക്

സാഗാ ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കുന്നു

ishtaragam malayalam movie hits theatres on may 31
Author
First Published May 30, 2024, 8:43 AM IST

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ ഇഷ്ടരാഗം ഈ മാസം 31 ന് സാഗാ ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കുന്നു. ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി, രഘുനാഥ് മടിയൻ, ജിഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റർടെയ്ന്‍‍മെന്‍റ്സ്, എസ് ആർ ഫിലിംസ് എന്നീ ബാനറുകളില്‍ 
പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ 
തുടങ്ങിയവരാണ് ഗായകർ.

എഡിറ്റർ വിപിൻരവി, പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്, കല ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ് സുകേഷ് താനൂർ, മേക്കപ്പ് സുധാകരൻ ചേർത്തല, കൊറിയോഗ്രഫി ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റിജു നായർ, അസിസ്റ്റന്റ് ഡയറക്ടർ ദീപക് ശങ്കർ, ഷാൻ, ബിജിഎം പ്രണവ് പ്രദീപ്, കളറിസ്റ്റ് അലക്സ്‌ വർഗീസ്, സ്റ്റിൽസ് വിദ്യാധരൻ, ഡിസൈൻ ദിനേശ് മദനൻ, സ്റ്റിൽസ് വിദ്യാധരൻ, ലോക്കേഷൻ കാഞ്ഞിരക്കൊല്ലി, ഇരിട്ടി വയനാട്, ഗുണ്ടല്‍പ്പേട്ട്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ബിഗ്‌ബോസിൽ ചെന്നാൽ ആളുകൾ എങ്ങനെ കാണുമെന്ന പേടി എനിക്കില്ല'; കാരണം വെളിപ്പെടുത്തി സാധിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios