ഇഷാൻ ഖട്ടറും മൃണാള്‍ താക്കൂറും, 'പിപ്പ'യുടെ ടീസര്‍ പുറത്തുവിട്ടു

ഇഷാൻ ഖട്ടര്‍ നായകനാകുന്ന 'പിപ്പ'യുടെ ടീസര്‍ പുറത്തുവിട്ടു.

 

Ishaan Khattar starrer film Pippa teaser out

ഇഷാൻ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'പിപ്പ'. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇഷാൻ ഖട്ടര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള സിനിമയാണ് 'പിപ്പ'. മൃണാള്‍ താക്കൂര്‍ ആണ് നായിക. 'സീതാ രാമ'ത്തിന് ശേഷം മൃണാള്‍ താക്കൂറിന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണ് 'പിപ്പ'. ഡിസംബര്‍ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക.

ഇഷാൻ ഖട്ടറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം 'ഫോണ്‍ ഭൂത്' ആണ്. കത്രീന കൈഫ് ആണ് നായിക. സിദ്ദാര്‍ഥ് ചതുര്‍വേദിയും പ്രധാന കഥാപാത്രമായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മൃണാള്‍ താക്കൂറിന്റേതായി  പ്രദര്‍ശനം തുടരുന്ന ചിത്രമായ 'സീതാ രാമ'ത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. ദുല്‍ഖറാണ് നായകൻ. ഹനു രാഘവപ്പുഡിയാണ് സംവിധായകൻ. നാല്‍പ്പത് കോടിയിലധികം ചിത്രം കളക്ഷൻ നേടിയിട്ടുണ്ട്.  'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ  എത്തിയ ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം.

Read More: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആശംസകളുമായി 'കാപ്പ'യുടെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios