"പീപ്പിള്‍ ഓഫ് കൊത്ത": കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ അപ്ഡേറ്റ് വീഡിയോ അവതരിപ്പിച്ച് ദുല്‍ഖര്‍

പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.  

Introducing the People of Kotha dulqar salmaan movie  King of Kotha new update out vvk

കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനായി വേഷമിടുന്ന ചിത്രത്തിലെ  ക്യാരക്ടറുകളെ വെളിപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 

പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.  പാ രഞ്ജിത്തിന്‍റെ സരപ്പെട്ട പരമ്പര ചിത്രത്തിലെ ഡാന്‍സിംഗ് റോസ് എന്ന വേഷത്തിനെ അവതരിപ്പിച്ച ഷബീര്‍ ചിത്രത്തില്‍ കണ്ണന്‍ എന്ന വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം പ്രസന്ന ഷാഹുല്‍ ഹസന്‍ എന്ന റോളില്‍ എത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി താര എന്ന വേഷത്തിലാണ്. 

മഞ്ജു എന്ന വേഷത്തിലാണ് നൈല ഉഷ എത്തുന്നത്. രഞ്ജിത്ത് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഗോകുല്‍ സുരേഷ് ടോണി എന്ന വേഷത്തില്‍ എത്തുമ്പോള്‍ ഷമ്മി തിലകന്‍ രവി എന്ന വേഷത്തില്‍ എത്തുന്നു. ശാന്തി കൃഷ്ണ അടക്കമുള്ളവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അവസാനമാണ് കിംഗ് ഓഫ് കൊത്തയായി ദുല്‍ഖറിനെ കാണിക്കുന്നത്. 

മോളിവുഡ് ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ സൃഷ്ടിക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രങ്ങള്‍ ചെയ്യുന്ന ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ കുറവാണ്. വന്‍ വിജയം നേടിയ കുറുപ്പിനു ശേഷം 2022 ല്‍ ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ തിയറ്റര്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത ചിത്രമായ കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ആരാധകര്‍ക്കിടയിലുള്ള കാത്തിരിപ്പും വലുതാണ്. 

സംവിധായകന്‍ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. 95  ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ഫെബ്രുവരിയില്‍ അവസാനിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നേരത്തെ ട്വിറ്ററിലൂടെ ദുല്‍ഖര്‍ ആരാധകന് മറുപടി നല്‍കിയിരുന്നു. 'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 

ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. 

ഇനി ആ മാസ് കോമ്പോ സ്ക്രീനില്‍ എത്താനുള്ള കാത്തിരിപ്പ്; 'ജയിലറി'ന് പാക്കപ്പ്

മാസായിരിക്കും 'കിംഗ് ഓഫ് കൊത്ത', ചിത്രത്തിന്റെ ആക്ഷൻ വിസ്‍മിയിപ്പിക്കും എന്ന് ഛായാഗ്രാഹകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios