'ഞാൻ ഹീറോയല്ല, ഐഎഎസ് ഉദ്യോ​ഗസ്ഥൻ മാത്രം'; നടന്‍ കാർത്തിക് ആര്യനോട് പത്തനംതിട്ട കളക്ടർ നൂഹ്

പ്രശംസനീയമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് കൊവിഡിനെതിരെ പത്തനംതിട്ട ജില്ലാ കളക്ടർ പി. ബി. നൂഹ്  മുന്നോട്ട് പോയത്. ബോളിവുഡ്  നടൻ കാർത്തിക് ആര്യൻ പി. ബി. നൂഹുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്

interview with p b nooh with Kartik Aaryan

കൊറോണ വൈറസിനെതിരെ കേരളം നടത്തുന്ന പോരാട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുകയാണ്. പഴുതടച്ച, മികവുറ്റ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് കേരളം കൊവിഡിനെതിരെ യുദ്ധം ചെയ്യുന്നത്. കേരളത്തിന്റെ അതിജീവന ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമായിരുന്നു പത്തനംതിട്ട ജില്ല. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളിൽ നിന്നണ് ജില്ലയിൽ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത്. പ്രശംസനീയമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് കൊവിഡിനെതിരെ പത്തനംതിട്ട ജില്ലാ കളക്ടർ പി. ബി. നൂഹ്  മുന്നോട്ട് പോയത്. ബോളിവുഡ്  നടൻ കാർത്തിക് ആര്യൻ പി. ബി. നൂഹുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്

നൂഹ് ബ്രോസ് ആർക്

ഈയടുത്ത കാലത്ത് കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു പ്രളയം. കേരളത്തെ വളരെ പ്രതികൂലമായിട്ടാണ് ഈ ദുരന്തം ബാധിച്ചത്. ആ സമയത്താണ് ഞാൻ ആദ്യമായി ഫേസ്ബുക്ക് ലൈവിൽ വരുന്നത്. സന്നദ്ധപ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ടായിരുന്നു ലൈവ്. ആയിരം വോളണ്ടിയേഴ്സിനെയാണ് ലൈവിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ തൊട്ടടുത്ത ദിവസം മൂവായിരം വോളണ്ടിയേഴ്സാണ് 
സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറായി മുന്നോട്ട് വന്നത്. അവരാണ് അന്ന് ഒപ്പം നിന്നത്. അവരെല്ലാവരും കൂടി ഒരു ഫേസ്ബുക്ക് പേജും ക്രിയേറ്റ് ചെയ്തു. നൂഹ് ബ്രോസ് ആർക് എന്നായിരുന്നു പേജിന്റെ പേര്. 

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഐഎഎസ് ഓഫീസറെന്ന നിലയിൽ അനവധി കാര്യങ്ങൾ ചെയ്യാൻ  സാധിക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ള ഉദ്യോ​ഗസ്ഥരെ ഏകോപിപ്പിക്കാൻ സാധിക്കും എന്നാണ് ആദ്യത്തെ കാര്യം. 2018 ലെ പ്രളയത്തിന്റെ സമയത്ത് ഏകദേശം 15മുതൽ 20  വരെയുള്ള സംസ്ഥാനങ്ങളിലെ മറ്റ് ഉദ്യോ​ഗസ്ഥരുമായി സംസാരിക്കാൻ അവരിൽ നിന്ന് സഹായവും പിന്തുണയും നേടാനും സാധിച്ചു. അതുപോലെ ജില്ലാതലത്തിലും ഐഎഎസ് ഓഫീസേഴ്സിന് അനവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. 

പ്രളയം, ശബരിമല നിപ്പ, ഇപ്പോൾ കൊറോണ വൈറസ് 

പ്രതിസന്ധിഘട്ടങ്ങളെ കൈകാര്യം ചെയ്യാനുള്ള കേരളത്തിന്റെ കാര്യശേഷിയെക്കുറിച്ച് പറയുമ്പോൾ സാക്ഷരതയാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ജനങ്ങൾക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളെക്കുറിച്ച്, കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളെക്കുറിച്ച് ജനങ്ങളോട് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. എന്നെ വിളിച്ചിച്ച് അവർ ഇങ്ങോട്ടാണ് കാര്യങ്ങൾ പറയുന്നത്. നിർദ്ദേശങ്ങൾ മനസ്സിലാക്കി കൃത്യമായി പാലിക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങൾ ചെയ്തത്.
 
കൊവിഡ് പ്രതിരോധം രണ്ടാം ഘട്ടം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ കൊവിഡ് 19 രോ​ഗബാധയുടെ രണ്ടാം ഘട്ടത്തിനുള്ള സാധ്യത മനസ്സിലാക്കി. അത്തരത്തിൽ തിരികെയെത്തുന്നവർക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കുക എന്നതായിരുന്നു ​ആദ്യപടി. അവർക്ക് കർശനമായ ഐസോലേഷൻ സജ്ജീകരണങ്ങൾ ഒരുക്കി നൽകി. പത്തനംതിട്ട ജില്ലയിൽ ഒന്നരലക്ഷത്തിലധികം വയോധികരായ ആൾക്കാരുണ്ട്. അവർക്കാണ് ആദ്യം സംരക്ഷണം നൽകിയത്. അവരെന്ത് ചോ​ദിച്ചാലും വീട്ടിൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കി. യാതൊരു ആവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടാത്ത സാഹചര്യമാണ് ഒരുക്കി നൽകിയത്.  

അതിഥി തൊഴിലാളികൾ

അതുപോലെ അതിഥി തൊഴിലാളികൾക്ക് അത്യാവശ്യം വേണ്ട എല്ലാ വസ്തുക്കളും എത്തിച്ചു കൊടുത്തു. ലോക്ക് ഡൗൺ ആ​ദ്യഘട്ടമായ 14 ദിവസം അവർക്ക് ഭക്ഷണം എത്തിച്ചു. അവർക്ക് താമസിക്കാൻ വേണ്ടി 9 ക്യാംപുകൾ സജ്ജീകരിച്ചു. ഏകദേശം 250 പേരാണ് ക്യാംപിലുണ്ടായിരുന്നത്. അവരോട് ആശയവിനിമയം നടത്തുക എന്നതൊരു പ്രശ്നമായിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നുള്ള, പല ഭാഷ സംസാരിക്കുന്നവരായിരുന്നു അതിഥി തൊഴിലാളികൾ. അവരോട് സംസാരിക്കാൻ ഭാഷ അറിയാവുന്ന ആളുകളുടെ സഹായം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. നിരവധി പേരാണ് സഹായവുമായി എത്തിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും വളരെ കർശനവും കൃത്യവുമായ പരിശോധന, ഐസോലേഷൻ സംവിധാനം, റൂം ഐസൊലേഷൻ എന്നിവയിലൂടെയാണ് കൊറോണയെ പ്രതിരോധിച്ചത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios