മുഖമറിയാത്ത അനേകം സ്ത്രീകളുടെ സാക്ഷ്യം; ചലച്ചിത്രമേളയിൽ താരമായി 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'

നാളെ(19ന്) ഉച്ചയ്ക്ക് 2:15ന് ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ അടുത്ത പ്രദർശനം.

international competition film Memories of a Burning Body in 29th iffk 2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ ആറാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഒരു പിടി മികച്ച ചിത്രങ്ങളുമായെത്തിയ മേള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇത്തരവണ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'. 

ആന്റൊണെല്ല സുഡസാസി എഴുതി സംവിധാനം ചെയ്ത ചിത്രം, മുഖമറിയാത്ത അനേകം സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകളാണെന്നും അതിലേക്ക് എത്താനുള്ള മാർഗം മാത്രമാവുകയായിരുന്നു താനെന്നും പറയുകയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൗളീന ബെർനിനി.

മുഖം വെളിപ്പെടുത്താനാകാത്ത കുറേ സ്ത്രീകളുടെ യഥാർഥ ശബ്ദരേഖ മാത്രം കൈവശം വച്ചാണു സംവിധായികയായ ആന്റൊണെല്ല സുഡസാസി ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്കിറങ്ങുന്നത്. ഡോക്യുമെന്ററിയുടെ സ്വഭാവമുൾക്കൊണ്ട് നിർമിച്ച പരീക്ഷണ ചലച്ചിത്രമാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'. ലൈംഗികതയെക്കുറിച്ചു രഹസ്യമായി മാത്രം സംസാരിക്കുന്ന, പുരുഷന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്ന യാഥാസ്ഥിതിക സമൂഹത്തിലാണ് കഥ നടക്കുന്നത്. ഒരു സ്ത്രീ കഥാപാത്രത്തിലൂടെ മൂന്നു സ്ത്രീകളുടെ ശബ്ദം അവതരിപ്പിക്കപ്പെടുകയാണ് ചിത്രത്തിൽ. 

മൂന്ന് സ്‍ത്രീകള്‍, ഒരു ജീവിതം- മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി റിവ്യു

ഒരു വീടിനുള്ളിൽ മാത്രമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഓർമകളുടെ കുമിളയ്ക്കുള്ളിൽ കഴിഞ്ഞുകൂടുന്ന ഓരോ സ്ത്രീയെപ്പറ്റിയും ചർച്ചചെയ്യുന്നുണ്ട്. ഐഎഫ്എഫ്കെയിൽ സിനിമ കാണുന്ന ഓരോരുത്തർക്കും ഇത് മനസിലാക്കാൻ സാധിക്കണമെന്നും ഓരോ മനുഷ്യനെയും ആഴത്തിൽ ഈ ചിത്രം സ്വാധീനിക്കണമെന്നും പൗളീന പറഞ്ഞു. നാളെ(19ന്) ഉച്ചയ്ക്ക് 2:15ന് ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ അടുത്ത പ്രദർശനം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios