അവരെല്ലാം മരിച്ചവരാണോ ? ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'- ട്രെയിലർ

ചിത്രം ജൂലായ് ഇരുപത്തിയെട്ടിന് തിയറ്ററുകളിൽ എത്തും.

Indrajith movie Kunjamminis Hospital Official Trailer nrn

ന്ദ്രജിത്ത് സുകുമാരന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റലി'ന്റെ ട്രെയിലർ റിലീസ് ആയി. കോമഡിക്ക് ഏറെ പ്രാധാന്യം ഉള്ള ഫാന്റസി ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മരിച്ചിട്ടും ഭൂമി വിട്ടുപോകാത്തവരുടെ കഥയാണ് ചിത്രമെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ചിത്രം ജൂലായ് ഇരുപത്തിയെട്ടിന് തിയറ്ററുകളിൽ എത്തും. നവാഗതനായ സനല്‍ വി ദേവന്‍ ആണ് സംവിധാനം.  

ഇന്ദ്രജിത്തിനൊപ്പം പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരെ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണന്‍, സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

'പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്'; ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്,പ്രൊമിസ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍,പരസ്യക്കല-ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ- പി.ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

Latest Videos
Follow Us:
Download App:
  • android
  • ios