'ഇന്ത്യൻ 2' എത്താൻ ഇനി ദിവസങ്ങൾ മാത്രം: ബുക്കിംഗ് തുടങ്ങുന്നു

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. 

indian 2 releasing on friday kerala booking start tomorrow vvk

കൊച്ചി: ഒരു കാലഘട്ടത്തെ മുഴുവൻ വിസ്മയിപ്പിച്ച സേനാപതിയുടെ മർമ്മകല വീണ്ടും അഭ്രപാളിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. അഴിമതിക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ കഥ പറഞ്ഞ ശങ്കർ - കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ' പ്രേക്ഷകർ ഏറ്റെടുത്തത് 28 വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം പുതിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂലൈ 12ന് റിലീസിനൊരുങ്ങുകയാണ്. 

200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. 

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് അറിയാനാകുന്നത്. 

രവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജി കെ എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാനറ്റ്.

ഇന്ത്യന്‍ 2 സംഗീതം എആര്‍ റഹ്മാന്‍ ചെയ്യാത്തത് എന്താണ്?: വെളിപ്പെടുത്തി സംവിധായകന്‍ ഷങ്കര്‍

'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം ഏഴുവാക്കുകള്‍ നീക്കണം: ഇന്ത്യന്‍ 2വിന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios