റിലീസ് ഡേറ്റ് പ്രഖ്യാപിച്ചില്ല, പക്ഷെ 'ഇന്ത്യന്‍ 2' ഒടിടി റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക വിവരം.!

വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ്  ഫസ്റ്റ് ഇൻട്രോ

Indian 2 OTT rights have been secured by Digital Giant Netflix vvk

ചെന്നൈ: 2024 ല്‍ ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇന്ത്യൻ 2. കമല്‍ഹാസന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ് വീഡിയോ. ഒപ്പം താന്‍ 'സകലകലാവല്ലഭൻ' തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്ന് വ്യക്തം. 

മോഹന്‍ലാല്‍, രജനികാന്ത്, രാജമൗലി, ആമിർ ഖാൻ കിച്ച സുദീപ് എന്നിവരാണ് ഇൻട്രോ പുറത്തിറക്കിയത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് വിവരങ്ങള്‍ അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് ആയിരിക്കും ഒടിടി റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം. ഇന്ത്യയിലെ 2024 ലെ ദക്ഷിണേന്ത്യയിലെ വന്‍ ചിത്രങ്ങള്‍ ഏതാണ്ട് എല്ലാം വാങ്ങിയ നെറ്റ്ഫ്ലിക്സ് ഇന്ത്യന്‍ 2ഉം സ്വന്തമാക്കിയിരിക്കുകയാണ്. അതേ സമയം ഇന്ത്യന്‍ 2 രണ്ട് ഭാഗമായാണ് എത്തുക എന്ന് വിവരമുണ്ട്. 

അതേസമയം, 'ഇന്ത്യന്‍' സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നെടുമുടി വേണുവിനെ(കൃഷ്ണസ്വാമി) വീണ്ടും കാണാന്‍ സാധിച്ച സന്തോഷം മലയാളികളും പങ്കുവയ്ക്കുന്നുണ്ട്. 2021ല്‍ ആണ് നെടുമുടി അന്തരിച്ചത്. ഇതിന് മുന്‍പ് ഇന്ത്യന്‍ 2വിന്‍റെ ചില ഭാഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ഈ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് നന്ദു പൊതുവാൾ ആണ്.

അന്തരിച്ച നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ ഉണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു. 1996ല്‍ ആണ് കമല്‍ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ റിലീസ് ചെയ്യുന്നത്. കമല്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2019ല്‍ ആണ് ഇന്ത്യന്‍ 2 വരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ഷൂട്ടിംഗ് വൈകി. 200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ലൈക പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍.  കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്. അനിരുദ്ധാണ് സംഗീത സംവിധാനം.

നാല് കൊല്ലം മുന്‍പ് കഴിച്ച ആദ്യ വിവാഹം രണ്ട് മാസം മുന്‍പ് പിരിഞ്ഞ് ഷൊയ്ബ് മാലിക്കുമായി നിക്കാഹ്; ആരാണ് ഈ സന?

രശ്മികയുമായി അടുത്ത മാസം വിവാഹ നിശ്ചയമോ?; തുറന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട

Latest Videos
Follow Us:
Download App:
  • android
  • ios