'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം ഏഴുവാക്കുകള്‍ നീക്കണം: ഇന്ത്യന്‍ 2വിന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട്

 ഏഴ് തമിഴ്, ഇംഗ്ലീഷ് വാക്കുകള്‍ മാറ്റാന്‍ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് അഞ്ച് മാറ്റങ്ങളും പറഞ്ഞിട്ടുണ്ട്.

Indian 2 CBFC Orders Replacement Of 7 Words in Kamal Haasans Film vvk

ദില്ലി: കമല്‍ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യൻ 2 വിന് സെന്‍സര്‍ ബോര്‍ഡ് യു/എ സർട്ടിഫിക്കറ്റ് നല്‍കി.  ചിത്രത്തില്‍ നിന്നും ഏഴ് തമിഴ്, ഇംഗ്ലീഷ് വാക്കുകള്‍ മാറ്റാന്‍ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് അഞ്ച് മാറ്റങ്ങളും പറഞ്ഞിട്ടുണ്ട്.

'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം വില വാക്കുകള്‍ നീക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഒപ്പം കൈക്കൂലി മാര്‍ക്കറ്റ് എന്നത് ആടക്കം കാണിക്കുന്നതും മാറ്റേണ്ടി വരും. അതേ സമയം ശരീരം കാണിക്കുന്ന ചില ഭാഗങ്ങള്‍ ബ്ലെറര്‍ ചെയ്യാനും നിര്‍ദേശമുണ്ട്. 3 മണിക്കൂറാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. മാറ്റങ്ങളോടെ ചിത്രം വരുന്ന ജൂലൈ 12ന് തീയറ്ററുകളില്‍ എത്തും. 

അതേ സമയം ഇന്ത്യൻ 2 വില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, നെടുമുടി വേണു, വിവേക്, സമുദ്രക്കനി, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാശ്, മനോബാല, ദീപാ കിഷോർ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് സംഗീതം നൽകിയിരിക്കുന്നത്.ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ ജൂണ്‍ 1ന് നടന്നിരുന്നു. അതേ സമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

ടൈഗറിനോടും പഠാനോടും മുട്ടാന്‍ പുതിയ രണ്ട് 'പുലികള്‍' എത്തുന്നു; കിടുക്കുമോ സ്പൈ-വേഴ്‌സ്

'കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫഹദിന്': അനൂപ് ചന്ദ്രന്‍റെ വിമര്‍ശനം വിവാദത്തില്‍

Latest Videos
Follow Us:
Download App:
  • android
  • ios