ഉദയനിധി സ്റ്റാലിന്‍റെ വന്‍ അപ്ഡേറ്റ് എത്തി; 'ഇന്ത്യന്‍ 2' ഇന്നു മുതല്‍

പല കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് മുടങ്ങിപ്പോയ ചിത്രമാണിത്

indian 2 begins today udhayanidhi stalin red giant movies kamal haasan

കമല്‍ ഹാസന്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പല കാരണങ്ങളാല്‍ മുടങ്ങിക്കിടന്നിരുന്ന ചിത്രം ഇന്ത്യന്‍ 2 ഇന്ന് പുനരാരംഭിക്കും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ തമിഴിലെ ഒരു വലിയ ബാനര്‍ കൂടി ചേരുന്നുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് ആ ബാനര്‍. സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍.

ഇന്നലെ അര്‍ധരാത്രി തങ്ങളില്‍ നിന്ന് ഒരു വന്‍ അപ്ഡേറ്റ് പുറത്തെത്തുമെന്ന് റെഡ് ജയന്‍റ് മൂവീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇന്ത്യന്‍ 2 സംബന്ധിച്ച അറിയിപ്പ് ആയിരുന്നു ഇത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോള് യുഎസില്‍ ഉള്ള കമല്‍ ഹാസന്‍ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുക.

പല കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് മുടങ്ങിപ്പോയ ചിത്രമാണ് ഇന്ത്യന്‍ 2. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ പിന്നോട്ടടിച്ച കാര്യങ്ങളാണ്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണസ്ഥലത്തെ അപകടം. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി. 

ALSO READ : 'നാല് മാസത്തെ കഠിനാധ്വാനം'; വന്‍ മേക്കോവറില്‍ വരലക്ഷ്‍മി ശരത്‍കുമാര്‍: ചിത്രങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios