ഐഐഎഫ്ഐ ഉത്സവ് 2024: തെന്നിന്ത്യന്‍ താര ആഘോഷം അബുദാബിയില്‍ നടക്കും

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ വ്യവസായങ്ങളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

IIFI Utsav 2024: South Indian star fest to be held in Abu Dhabi vvk

ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സിനിമ രംഗങ്ങളുടെ സംഗമ വേദിയായി ഐഐഎഫ്ഐ ഉത്സവ് 2024  ഈ വരുന്ന സെപ്തംബര്‍ മാസം അബുദാബിയില്‍ നടക്കും. ഈ സിനിമ ആഘോഷ സംഗമത്തിന്‍റെ വരവറിയിച്ചുള്ള വാര്‍ത്ത സമ്മേളനം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച് നടന്നു. 

യുഎഎയിലെ ടോളറൻസ് ആൻഡ് കോക്സിസ്റ്റൻസ് മന്ത്രി ഹിസ് എക്‌സലൻസി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പുമായും അബുദാബി മിറാലുമായും ചേർന്നാണ്  ഐഐഎഫ്ഐ ഉത്സവം 2024 സംഘടിപ്പിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ വ്യവസായങ്ങളിലെ പ്രമുഖര്‍  2024 സെപ്റ്റംബർ 6 വെള്ളി, സെപ്റ്റംബർ 7 ശനി ദിവസങ്ങളിൽ അബുദാബിയിലെ യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. 
 
ഹൈദരാബാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍  ഐഐഎഫ്ഐ ഉത്സവത്തിന്റെ തെലുങ്ക് വിഭാഗത്തിന്റെ അവതാരകരായ റാണാ ദഗുബതിയും തേജ സഞ്ജയും നയിക്കുന്ന ആകർഷകമായ ഫയർസൈഡ് ചാറ്റ് അവതരിപ്പിച്ചു. ഐഐഎഫ്എ ഉത്സവം 2024-ന്  ഒരുക്കിയിട്ടുള്ള വൈവിധ്യമാർന്ന പരിപാടികള്‍ സംബന്ധിച്ച് രാശി ഖന്നയും ശ്രീലീലയും വിവരിച്ചു. 

ഐഐഎഫ്എ ഉത്സവം മലയാളം അവതാരകരായ പേളി മാണിയും സുദേവ് നായരും നയിച്ച ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ചുള്ള ആകർഷകമായ ചർച്ചയിൽ ഖുശ്ബു, അക്ഷര ഹാസൻ, സിമ്രാൻ, ഋഷി ബഗ്ഗ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

റാണദഗുബതി റോക്ക്സ്റ്റാർ ഡി എസ്.‌പി, തേജ സജ്ജ രാശി ഖന്ന, ശ്രീലീല, വിജയ് രാഘവേന്ദ്ര പേളി മാണി പ്രാജ്യ ജയ്‌സ്വാൾ, മാലാശ്രീ രാമണ്ണ, ആരാധനാ റാം, സുദേവ് നായർ, സിമ്രാൻ, ഋഷി ബഗ്ഗ. റസൂൽ പൂക്കുട്ടി ഖുശ്ബു സാഗർ (തെലുങ്ക് സിനിമ പിന്നണി ഗായിക), മംഗ്ലി (തെലുങ്ക് സിനിമ പിന്നണി ഗായിക), നിതിൻ, അക്ഷര ഹാസൻ, ആനന്ദ് തേജ ധർമ്മ ഡി. സുരേഷ് ബാബു കെ.എസ്. രാമറാവു അല്ലു അരവിന്ദ് ശരത് മാരാർ സതീഷ് നവദീപം തുടങ്ങി നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. 

പഴയകാല സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് ബീന ആന്റണി: ചിത്രങ്ങൾ ശ്രദ്ധേയം

'ജീവിതാവസാനം വരെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും തീരുമാനിച്ചു' മാത്തുകുട്ടിക്ക് ആശംസകൾ അറിയിച്ച് ഭാര്യ

Latest Videos
Follow Us:
Download App:
  • android
  • ios