സ്ത്രീ സിനിമയുടെ പോരാട്ടങ്ങൾ: ശ്രദ്ധേയമായി സ്ത്രീ സംവിധായകരുടെ ഓപ്പൺ ഫോറം

സ്ത്രീ ചലച്ചിത്രകാരികൾ നേരിടുന്ന വെല്ലുവിളികളും സിനിമയിലൂടെയുള്ള അവരുടെ പ്രതിരോധവും ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ ചർച്ചയായി. 

IFFK 2024 The Struggles of Women's Cinema: An Open Forum for Notably Women Directors

തിരുവനന്തപുരം: സമൂഹത്തിലെ പുരുഷാധിപത്യത്തെയും വ്യവസ്ഥിതികളെയും ചോദ്യം ചെയുന്ന സ്ത്രീ ചലച്ചിത്രകാരിമാരുടെ ചരിത്രം പോരാട്ടത്തിന്റേതാണെന്ന് ഓപ്പൺ ഫോറം. ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയിൽ നടന്ന ചർച്ചയിൽ സംവിധായകരായ ഇന്ദു ലക്ഷ്മി, ശോഭന പടിഞ്ഞാറ്റിൽ, ശിവരഞ്ജിനി ജെ, ആദിത്യ ബേബി എന്നിവർ പങ്കെടുത്തു. ശ്രീദേവി പി അരവിന്ദ് ചർച്ച നയിച്ചു.

സ്ത്രീകളുടെ ഭാഷ തന്നെ പോരാട്ടത്തിന്‍റെതാണ്. സ്ത്രീയോ പുരുഷനോ എന്നതിനപ്പുറം കലയാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നു സംവിധായകർ പറഞ്ഞു. ഉള്ളിലെ മുറിവുകളിലേക്കുള്ള തിരിച്ചുപോക്കാണ് പലപ്പോഴും സിനിമ. എഴുത്ത് ശക്തിയാകുന്നത് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു.

ഓരോ കഥാപാത്രങ്ങളിലും തങ്ങളുടേതായ ഒരു കണം എപ്പോഴും സ്ത്രീ സംവിധായകർ അവശേഷിപ്പിക്കുന്നു. കാഴ്ചക്കാരിൽ നിന്നും നിർമാതാവിലേക്കുള്ള യാത്രയായും ചിലർക്ക് സിനിമ മാറി. വ്യക്തികളും അവരുടെ സൗഹൃദങ്ങളും കടന്നുപോയ അനുഭവങ്ങളുടെയും മനസിനെ സ്പർശിച്ച നിമിഷങ്ങളുടെയും ദൃശ്യവിഷ്‌കാരമായാണ് പലപ്പോഴും സിനിമകൾ മാറുന്നതെന്നും സംവിധായകർ പറഞ്ഞു.

മലയാളത്തിന്‍റെ 'നീലക്കുയിൽ' വീണ്ടും ഐഎഫ്എഫ്കെ സ്ക്രീനില്‍: ഭാസ്കരൻ മാഷിന്‍റെ ഓർമകളിൽ വിപിൻ മോഹൻ

വെല്ലുവിളികള്‍ക്കിടയില്‍ തല ഉയര്‍ത്തി നൂറാം വാര്‍ഷികം തികച്ച അര്‍മേനിയന്‍ ചലച്ചിത്ര ലോകം

Latest Videos
Follow Us:
Download App:
  • android
  • ios