'ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്': ജീവ പറയുന്നു.!

വിവാഹം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായെങ്കിലും അന്നും ഇന്നും ഒരേ രീതിയില്‍ കഴിയുന്നതാണ് താരങ്ങളുടെ പ്രത്യേകത. 

If only positivity could be sold Aparna and Jeeva reveal the secret to always being happy vvk

കൊച്ചി: അവതാരകരായി വന്ന് ശ്രദ്ധേയരായി മാറിയ താരങ്ങളാണ് ജീവ ജോസഫും അപര്‍ണയും. വളരെ പെട്ടെന്ന് പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലടക്കം സജീവമാണ്. അതിലുപരി യൂട്യൂബ് ചാനലിലൂടെയും മറ്റുമായി പങ്കുവെക്കുന്ന വീഡിയോസിലൂടെയാണ് താരങ്ങൾ തരംഗമാവാറുള്ളത്. 

വിവാഹം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായെങ്കിലും അന്നും ഇന്നും ഒരേ രീതിയില്‍ കഴിയുന്നതാണ് താരങ്ങളുടെ പ്രത്യേകത. മാത്രമല്ല തങ്ങളുടെ പ്രണയത്തെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങള്‍ പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഏറ്റവും പുതിയതായി തങ്ങള്‍ക്കിടയിലെ പോസിറ്റിവിറ്റിയെ പറ്റി തുറന്ന് പറയുകയാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങളിപ്പോള്‍. 

'ജീവയുടെ കൂടെ ജീവിക്കുന്നത് കൊണ്ട് പോസിറ്റിവിറ്റിയ്ക്ക് കുറവൊന്നുമില്ല. അതുമാത്രമേയുള്ളു. എട്ടൊന്‍പത് വര്‍ഷമായിട്ട് അങ്ങനെ പോവുകയാണ്. ഈ പോസിറ്റിവിറ്റി വില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞങ്ങളാണ് ഏറ്റവും വലിയ കോടീശ്വരന്മാര്‍. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താതെ പരസ്പരം റെസ്പെക്ട് ചെയ്തു ജീവിക്കുന്നത് കൊണ്ടാണ് ഇത്രയും വര്‍ഷം ആയിട്ടും കുഴപ്പമില്ലാതെ പോകാന്‍ പറ്റുന്നത്. പറഞ്ഞ കഥകള്‍ മാത്രമേ പിന്നെയും ഞങ്ങള്‍ക്ക് പറയാനുള്ളു' ഇരുവരും പറയുന്നു.

എനിക്ക് തരുന്ന സപ്പോര്‍ട്ടിനെ കുറിച്ച് കുറെ മോശം കമന്റുകള്‍ വന്നിട്ടുണ്ട്. ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്' എന്ന് അപര്‍ണ പറയുമ്പോള്‍ 'അഴിച്ച് വിടട്ടെ, കെട്ടി ഇട്ടേക്കുമ്പോള്‍ ആണ് കയര്‍ പൊട്ടിക്കാന്‍ തോന്നുന്നത്. പൊതുജനം പലവിധം എന്നല്ലേ, അവര്‍ പറയട്ടെ' എന്നായിരുന്നു ജീവയുടെ മറുപടി. 

ചിലരൊക്കെ കരുതുന്നത് ഞങ്ങള്‍ അഭിനയിക്കുകയാണെന്നാണ്. പക്ഷേ റിയല്‍ ലൈഫിലും ഞങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ക്യാമറയുടെ മുന്നില്‍ ഞങ്ങള്‍ അഭിനയിക്കുന്നത് അല്ല. അങ്ങനെ അഭിനയിക്കാന്‍ അറിയുമായിരുന്നെങ്കില്‍ ഞങ്ങളിപ്പോള്‍ ആരായാനേ. നല്ല നല്ല സിനിമകളില്‍ അഭിനയിക്കുമായിരുന്നുവെന്നാണ് ജീവ പറയുന്നത്.

'ജെ.കെ ആദി' ഇനി ശിവകാര്‍ത്തികേയനൊപ്പം: 'അമരന്‍' വരുന്നു.!

'അവരെ ഞാന്‍ പറ്റിക്കുകയായിരുന്നു': രജനികാന്തിന്‍റെ പേട്ടയില്‍ അഭിനയിച്ചത് സംബന്ധിച്ച് നവാസുദ്ദീൻ സിദ്ദിഖി

Latest Videos
Follow Us:
Download App:
  • android
  • ios