രയനില്‍ ചോര ചീറ്റി, അടുത്തത് ഫീല്‍ ഗുഡിന് ഒരുങ്ങി ധനുഷ്; 'ഇഡ്ഡലി കടൈ' ഫസ്റ്റ് ലുക്ക്
2023 ല്‍ ഹിറ്റായ രായന് ശേഷം ധനുഷ് സംവിധാനം ചെയ്ത് നായകനാകുന്ന 'ഇഡ്ഡലി കടൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ചിത്രം ഒരു ഫീല്‍ഗുഡ് ചിത്രമാണെന്ന സൂചനയാണ് പോസ്റ്ററുകൾ നൽകുന്നത്.
ചെന്നൈ: 2023 ല്‍ ഹിറ്റായ രായന് ശേഷം ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ഇഡ്ഡലി കടൈ'. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇപ്പോള്‍ പുറത്തുവിട്ടു. ഒരു സാധാരണക്കാരനായ ധനുഷ് എത്തുന്ന ചിത്രം ഒരു ഫീല്‍ഗുഡ് ചിത്രമാണ് എന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് തരുന്നത്.
രണ്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഒന്നില്‍ അല്‍പ്പം പ്രായമായ ധനുഷും ഒന്നില്‍ തീര്‍ത്തും ചെറുപ്പമായ ധനുഷുമാണ് പ്രത്യക്ഷപ്പെടുന്നത്.
2022ൽ റിലീസ് ചെയ്ത് കേരളത്തിലടക്കം വൻ ഹിറ്റായി മാറിയ ദേശീയ അവാര്‍ഡ് അടക്കം നേടിയ 'തിരുച്ചിദ്രമ്പലം'എന്ന ചിത്രത്തിന് ശേഷം ധനുഷും നിത്യ മേനനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'ഇഡ്ഡലി കടൈ'. രായന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ധനുഷ് തന്നെയാണ് നേരത്തെ നടത്തിയത്.
ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് 'ഇഡ്ഡലി കടൈ' നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ഡൗൺ പിക്ചേഴ്സ് തന്നെയാണ് ശിവ കാര്‍ത്തികേയന്‍ സുധ കൊങ്കര ചിത്രവും നിര്‍മ്മിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ് ഇഡ്ഡലി കടൈ.
ഏപ്രില്‍ 10 നായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ പറയുന്നത്. ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസും നിര്‍മ്മാണ പങ്കാളിയായ ചിത്രം വിതരണം ചെയ്യുന്നത് റെഡ് ജൈന്‍റ് ഫിലിംസാണ്. അതേസമയം നീക്ക് എന്ന ചിത്രം ധനുഷ് ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. യുവ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നാല്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ധനുഷ് പ്രധാനവേഷത്തില്‍ എത്തുന്ന കുബേരയും റിലീസാകാനുണ്ട്.
അടുത്ത 100കോടി തൂക്കാൻ നസ്ലെൻ; 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ - ഫസ്റ്റ്ലുക്ക് ഇറങ്ങി !
ബോളിവുഡിലുള്ളവര്‍ക്ക് 'തലച്ചോര്‍' ഇല്ല: കടുത്ത വിമര്‍ശനം നടത്തി അനുരാഗ് കശ്യപ്