ധ്യാന്‍ ശ്രീനിവാസന്‍റെ ത്രില്ലര്‍; 'ഐഡി' ട്രെയ്‍ലര്‍ എത്തി

നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

id the fake malayalam movie official trailer dhyan sreenivasan

എസ്സാ എന്റർടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രം ജനുവരി 3 ന് റിലീസ് ചെയ്യും. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ബോബൻ സാമുവൽ, ഭഗത് മാനുവൽ, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിൻെറ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ: ടിജോ തോമസ്, ആർട്ട്: വേലു വാഴയൂർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്സ്: നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്സിംഗ്: അജിത്ത് എ ജോർജ്, ട്രെയിലർ കട്ട്സ് : ഹരീഷ് മോഹൻ, ഡിസ്‌ട്രിബ്യൂഷൻ: തന്ത്ര മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ്: ജിസ്സൻ പോൾ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

ALSO READ : ഒടിടിയില്‍ ഇനി ബോളിവുഡിന്‍റെ ആക്ഷന്‍; 'സിങ്കം എഗെയ്ന്‍' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios