ലിയോയ്ക്ക് വന്‍ തിരിച്ചടി: 15ാം ദിവസത്തില്‍ വെള്ളിടി പോലെ വാര്‍ത്ത.!

ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്‍റ് നേരത്തെ ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു.

Huge setback to thalapathy vijay leo movie hd print leaked within 15 days vvk

ചെന്നൈ: വിജയ് നായകനായ ‘ലിയോ’ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ‘മാസ്റ്ററി’നു ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായി ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. ‘ലിയോ’ഇപ്പോള്‍ 600 കോടിയിലേക്ക് കുതിക്കുകയാണ്. ലിയോ എല്‍സിയു ബന്ധം കൂടി അറിഞ്ഞത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.

അതേ സമയം റിലീസ് ചെയ്ത് 15ാം ദിവസം ലിയോയുടെ എച്ച്ഡി പ്രിന്‍റ് പൈറേറ്റഡ് വെബ്‌സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നുവെന്നാണ് പുതിയ വിവരം. ഇത് ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. തമിഴ് റോക്കോഴ്സ് പോലുള്ള പൈറസി സംഘമാണ് ഇത്തരം ഒരു ലീക്കിന് പിന്നില്‍ എന്നാണ് സൂചന. 

അതേ സമയം അണിയറക്കാര്‍ ചിത്രം ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് എന്നാണ് വിവരം. ചിത്രം റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി സ്ട്രീമിംഗിനായി വാങ്ങിയിരിക്കുന്നത്. അതിനെ ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. നവംബര്‍ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് വിവരം. 

ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്‍റ് നേരത്തെ ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു. ലിയോ റിലീസിന് തലേദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.  ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രം​ഗങ്ങളാണ് എക്സില്‍ കാര്യമായി പ്രചരിച്ചത്. ഇതും വിജയകരമായി നീക്കം ചെയ്തിരുന്നു. 

ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്.

അതേ സമയം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.

ദളപതി വിജയ്‍ നായകനായി എത്തിയ ചിത്രമായ ലിയോ ലോകമെമ്പാടും വൻ സ്വീകാര്യതയാണ് നേടുന്നത്.  തമിഴകത്ത് നിന്ന് മാത്രമായി 200 കോടി രൂപയിലധികം വിജയ്‍യുടെ ലിയോ നേടുകയും റെക്കോര്‍ഡായി മാറുകയും ചെയ്‍തിരുന്നു. എന്തായാലും തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാൻ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.

കമലിന്‍റെ ഇന്ത്യന്‍ 2 വില്‍ രജനിക്ക് എന്ത് കാര്യം; വന്‍ അപ്ഡേറ്റ്.!

സുരേഷ് ഗോപിയുടെ ഗരുഡന്‍ കിടുക്കിയോ?; പ്രേക്ഷക പ്രതികരണം ഇങ്ങനെ

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios