നടി ജയപ്രദയ്ക്ക് തിരിച്ചടി; ആറുമാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി
തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.
ചെന്നൈ:
ചെന്നൈ: ഇ.എസ്.ഐ കേസിൽ നടി ജയപ്രദയ്ക്ക് തിരിച്ചടി. ചെന്നൈ എഗ്മോർ കോടതി വിധിച്ച ആറു മാസം തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേസിൽ ജയപ്രദയും കൂട്ടുപ്രതികളും ഇതുവരെ സ്വീകരിച്ച സമീപനം പരിഗണിച്ച് കൂടിയാണ് തീരുമാനം എന്ന് ജസ്റ്റിസ് ജി.ജയചന്ദ്രൻ പറഞ്ഞു.
ചെന്നൈയിൽ ജയപദ്രയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ
വിഹിതം അടച്ചില്ലെന്ന കേസിലാണ് ഓഗസ്റ്റിൽ താരത്തെ ശിക്ഷിച്ചത്. 15 ദിവസത്തിനകം എഗ്മോർ കോടതിയിൽ കീഴടങ്ങുകയും, 20 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്‌താൽ മാത്രം ജാമ്യാപേക്ഷ പരിഗണിച്ചാൽ മതിയെന്നും
ഹൈക്കോടതി ഉത്തരവിട്ടു.
ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ജയപ്രദയ്‍ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ 'ദേവദൂതനി'ലും 'പ്രണയ'ത്തിലും ഒരു പ്രധാന വേഷത്തില്‍ ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ 'കിണര്‍' എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തുന്നത്. 1994ല്‍ പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു നടി. പിന്നീട് സമാജ്‍വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കും എത്തി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ്‍വാദ് പാര്‍ട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ രാഷ്‍ട്രീ ലോക് മഞ്ചില്‍ ചേര്‍നനില്‍ പ്രവര്‍ത്തിക്കുകയും ചെയ്‍തു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്‍ക്ക് ജയിക്കാനായില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേരുകയും ചെയ്‍തു.
'എന്നെ വച്ച് പടം ചെയ്യണോ, ആ പരിപാടി വേണ്ട'.!: വെങ്കിട് പ്രഭുവിനോട് വിജയ് പറഞ്ഞത്