Hrithik Roshan : കിടിലൻ ലുക്കില്‍ ഹൃത്വിക് റോഷൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഹൃത്വിക് റോഷൻ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുന്നു (Hrithik Roshan).

Hrithik Roshan share his latest photo

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷൻ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Hrithik Roshan).

താടി വെച്ച ലുക്കിലാണ് ഹൃത്വിക് റോഷനെ ഫോട്ടോയില്‍ കാണുന്നത്. കിടിലൻ ലുക്കാണെന്നാണ് ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതുന്നത്. എന്തായാലും ഹൃത്വിക് റോഷന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹൃത്വിക്കിന്റേതായി 'ഫൈറ്റര്‍' എന്ന ചിത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 റിപ്പബ്ലിക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സിദ്ദാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വാര്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് 'ഫൈറ്ററി'ലൂടെ. 'വാര്‍' എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും 'വാര്‍' ആയിരുന്നു.

Read More : നസ്രിയയെ തെല്ലൊന്ന് കുഴപ്പിച്ച് തെലുങ്ക്, 'അണ്ടേ സുന്ദരാനികി' ഡബ്ബിംഗ് വീഡിയോ

നസ്രിയ ആദ്യമായി തെലുങ്ക് സിനിമയില്‍ നായികയാകുകയാണ്. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. നാനിയാണ് ചിത്രത്തിലെ നായകൻ. ഒരു റൊമാന്റിക് കോമഡി ചിത്രമായ 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നസ്രിയ ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

നസ്രിയയെ തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്യുമ്പോള്‍ കുഴങ്ങുന്നതാണ് വീഡിയോയില്‍. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ്  തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് അടുത്തിടെ നദിയ മൊയ്‍തു അറിയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി'യില്‍  ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ,  സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios