കൊവിഡ് 19: മുന്‍സിപ്പാലിറ്റി ജീവനക്കാരെ സഹായിക്കാൻ 20 ലക്ഷം രൂപ സംഭാവന നൽകി ഹൃത്വിക് റോഷന്‍
ഹൃത്വിക് റോഷനെ കൂടാതെ മോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും നിരവധി താരങ്ങളാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകളുമായി രംഗത്തെത്തുന്നത്.
മുംബൈ: കൊവിഡ് 19 ലോകം മുഴുവൻ കീഴടക്കുന്ന സാഹചര്യത്തിൽ മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്ക് സഹായവുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. മഹാരാഷ്ട്രയിലെ ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ജീവനക്കാരെ സഹായിക്കാനായാണ് ഹൃത്വിക് റോഷന്‍ സംഭാവന നല്‍കിയിരിക്കുന്നത്.
ബിഎംസി തൊഴിലാളികളെയും മറ്റ് പരിപാലകരെയും സഹായിക്കാനായി 20 ലക്ഷം രൂപ താരം നല്‍കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹൃത്വിക് റോഷനെ കൂടാതെ മോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും നിരവധി താരങ്ങളാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകളുമായി രംഗത്തെത്തുന്നത്.