'മുഞ്ജ്യ' ഒടുവില്‍ ഒടിടിയില്‍: 30 കോടി മുടക്കി 132 കോടി നേടിയ 'സൂപ്പര്‍ നാച്യൂറല്‍' പടം ഹോട്ട്സ്റ്റാറില്‍

30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. 

Horror film Munjya now streaming on OTT

മുംബൈ: മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് മുഞ്ജ്യ. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലാണ് എത്തിയത്. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 132 കോടിയാണ് ആഗോള ബോക്സോഫീസില്‍ ചിത്രം നേടിയത്. 

30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി തീയറ്ററുകളില്‍ എത്തുന്നത് വരെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത  ചിത്രമാണ് ഇത്.

ഇപ്പോള്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ ഒടിടി സ്ട്രീംഗ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മുഞ്ജ്യ മറാത്തി നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ്. മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആണ്‍ കുട്ടികള്‍ വികൃതികളായ പ്രേതങ്ങളായി മാറും എന്നാണ് കഥ. കുട്ടിച്ചാത്തന്‍ തരത്തില്‍ മറാത്തി വിശ്വാസത്തിന്‍റെ ഭാഗമാണ് മുഞ്ജ്യ ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. 

2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്.  2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയതാണ് മുഞ്ജ്യ. ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ സ്ത്രീ 2 ആണ് ഈ ഫ്രഞ്ചെസിയിലെ പുതിയ ചിത്രം. 

'ഓണത്തിന് കടലില്‍ അടിപ്പൂരം': 'കൊണ്ടല്‍' ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി

കേട്ടതിലും രണ്ട് ദിവസം മുന്‍പേ; 'തലവന്‍' ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
 

Latest Videos
Follow Us:
Download App:
  • android
  • ios