പരാതിപ്പെട്ടിരിക്കാന്‍ വയ്യ റോഡിലെ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങി അർണോൾഡ് സ്വാറ്റ്സെനെഗർ
വീടിന് പരിസരത്തുള്ള മുട്ടന്‍ കുഴി നിരവധി വാഹനങ്ങള്‍ കേടാകാന്‍ കാരണമാകുന്നതായും സൈക്കിള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നതിനേക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് അർണോൾഡ് സ്വാറ്റ്സെനെഗർ റോഡിലിറങ്ങ് കുഴിയടച്ചത്.
കാലിഫോര്‍ണിയ: റോഡിലെ ഗട്ടറുകളും കുഴികളും എല്ലാ രാജ്യങ്ങളിലും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗറുടെ ഒരു പ്രവര്‍ത്തി ഇത്തരത്തില്‍ കാലിഫോര്‍ണിയയിലെ റോഡിലെ കുഴിയും ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ കൂടിയായിരുന്ന ഹോളിവുഡ് താരം വീടിന് സമീപത്തുള്ള റോഡിലെ കുഴി അടച്ചതാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചയായിട്ടുള്ളത്.
വീടിന് പരിസരത്തുള്ള മുട്ടന്‍ കുഴി നിരവധി വാഹനങ്ങള്‍ കേടാകാന്‍ കാരണമാകുന്നതായും സൈക്കിള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നതിനേക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് അർണോൾഡ് സ്വാറ്റ്സെനെഗർ റോഡിലിറങ്ങ് കുഴിയടച്ചത്. പരാതിപ്പെടുന്ന സമയത്ത് ഇറങ്ങി ചെയ്യാനുള്ള കാര്യമേ ഒള്ളുവെന്ന് വിശദമാക്കി വീഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
അർണോൾഡ് സ്വാറ്റ്സെനെഗറെ സഹായിക്കാനായി ഒരാളും ഒപ്പമുണ്ടായിരുന്നു. അര്‍ണോള്‍ഡിന്‍റെ പ്രവര്‍ത്തിക്ക് പ്രശംസയുമായി കാലിഫോര്‍ണിയയുടെ മുന്‍മേയറടക്കമുള്ളവരെത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ണോള്‍ഡിന്‍റെ നടപടി സര്‍ക്കാരില്‍ നിന്ന് പിഴ ലഭിക്കാനുള്ള കാരണമായേക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് മറ്റ് ചിലര്‍.