ഇനി 'സിങ്കം' സംവിധായകനൊപ്പം, വിശാല്‍ ചിത്രം ഒരുക്കാൻ ഹരി
വിശാല്‍ നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹരി.
തമിഴകത്ത് 'സിങ്കം' സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഹരി. 'യാനൈ'യാണ് ഹരിയുടെ സംവിധാനം ചെയ്‍തതില്‍ ഒടുവില്‍ എത്തിയത്. അരുണ്‍ വിജയ് ആയിരുന്നു നായകൻ. ഇപ്പോഴിതാ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാല്‍ നായകനാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഇനി ഒരു ഗ്രാമീണ സിനിമയിലാണ് താൻ നായകനാകുക എന്ന് വിശാലാണ് വെളിപ്പെടുത്തിയത്. തൂത്തുക്കുടിയിലാകും ഹരിയുടെ ചിത്രത്തിന്റെ ചിത്രീകരണം. എന്തായിരിക്കും പ്രമേയമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരൊക്കെയാകും വിശാലിന് ഒപ്പം ഹരിയുടെ സംവിധാനത്തില്‍ എത്തുക എന്നതിന്റെ ആകാംക്ഷയിലാണ് നടന്റെ ആരാധകര്‍. സ്റ്റോണ്‍ ബെഞ്ചാണ് ചിത്രം നിര്‍മിക്കുന്നത്. വിശാല്‍ നായകനായി 'മാര്‍ക്ക് ആന്റണി'യെന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വിശാലിനൊപ്പം എസ് ജെ സൂര്യയുമുള്ള ചിത്രത്തില്‍ റിതു വര്‍മ, സെല്‍വ രാഘവൻ, സുനില്‍, അഭിനയ, നിഴഗല്‍ രവി, യൈ ജി മഹേന്ദ്രനും വേഷമിടുമ്പോള്‍ സംവിധാനം ആദിക് രവിചന്ദ്രനാണ്.
ഹരിയുടെ മികച്ച ഒരു തിരിച്ചുവരവ് ചിത്രമായിരുന്നു 'യാനൈ'. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതായിരുന്നു 'സിങ്കം' ഫെയിം സംവിധായകനായ ഹരിയുടെ 'യാനൈ'. വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് നിര്‍മാണം. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രം.
പ്രിയ ഭവാനി ശങ്കര്‍ നായികയായ ചിത്രത്തില്‍ രാമചന്ദ്ര രാജു, സമുദ്രക്കനി, രാജേഷ്, രാധിക ശരത്‍കുമാര്‍, ഐശ്വര്യ, പുഗഴ്, വി ഐ എസ് ജയപാലൻ, സരയൂ എന്നീ താരങ്ങളും പ്രധാന വേഷത്തില്‍ എത്തി. എസ് ഗോപിനാഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസായിരുന്നു വിതരണം ചെയ്‍ത ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരായിരുന്നു.
Read More: 'ജയിലര്‍' രണ്ടാം ദിവസം നേടിയതെത്ര? കളക്ഷൻ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക