'യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം, തെളിവായി മൊഴികള്‍?

മലയാള സിനിമ മേഖലയില്‍ വനിതകള്‍ നേരിടുന്ന തൊഴില്‍പരമായ വിവേചനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്

Hema Committee Report hints drug use in young actors

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ നാളുകളായി കേള്‍ക്കുന്ന ലഹരി ഉപയോഗ ആരോപണത്തെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും ചുരുക്കം ചിലരുടെ കൈകളിലാണ് മലയാള സിനിമയുള്ളതെന്നും പലരും പ്രാണഭയത്തോടെയാണ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മലയാള സിനിമ മേഖലയില്‍ വനിതകള്‍ നേരിടുന്ന തൊഴില്‍പരമായ വിവേചനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിലെ 55, 56 പേജുകളിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം കാട്ടിയവരില്‍ ഉന്നതരും ഉള്‍പ്പെടുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളില്‍. നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ. അതിജീവതകള്‍ പൊലീസിനെ സമീപിക്കാതിരിക്കുന്നത് ജീവഭയം കാരണമാണ്. പരാതിപ്പെട്ടാല്‍ കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയുയരും. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുന്നു. പരാതിപ്പെടുന്നവര്‍ വിലക്കപ്പെടും. പരാതിപ്പെടുന്നവര്‍ സിനിമയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്'. 

Read more: 'മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്'; സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, തെളിവായി ഏറെ മൊഴികള്‍

'സിനിമ ക്രിമിനലുകളുടെ ഇടത്താവളം'

'അനുവാദമില്ലാതെ നടിയുടെ നഗ്നത ഷൂട്ട് ചെയ്തു, സീൻ ഒഴിക്കാൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു. നടിമാരെ ലൈംഗിക വസ്തുവായി മാത്രം സിനിമയില്‍ കാണുന്നു. വനിതാ നിര്‍മാതാക്കളെ നടന്‍മാരും സംവിധായകരും അപമാനിക്കുന്നു. സിനിമ ക്രിമനലുകളുടെ ഇടത്താവളമാണ്. ജൂനിയര്‍ താരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും വിവേചനമുണ്ട്' എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കമ്മിറ്റിക്ക് മുന്നിലെത്തിയ വനിതകളുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 289 പേജുകളാണ് പുറത്തുവന്നിരിക്കുന്നത്. 

Read more: 'പരാതിപ്പെടുന്നവര്‍ സിനിമയില്‍ കാണില്ല, ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് നല്ല ഭക്ഷണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios