ഷറഫുദ്ദീനൊപ്പം ഐശ്വര്യ ലക്ഷ്‍മി; 'ഹലോ മമ്മി' ചിത്രീകരണം പൂര്‍ത്തിയായി

ജേക്സ് ബിജോയ് ആണ് സംഗീതം

hello mummy malayalam movie wrapped shooting starring sharafudheen and aishwarya lekshmi nsn

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഹലോ മമ്മി എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരക്കഥ സാൻജോ ജോസഫിന്റേതാണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാൻജോ. പ്രവീൺ കുമാറാണ് ഛായാഗ്രാഹണം. ദി ഫാമിലി മാൻ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടൻ സണ്ണി ഹിന്ദുജയും ഹലോ മമ്മിയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 

നിര്‍മാണം ഹാങ് ഓവര്‍ ഫിലിംസാണ്. എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുന്നു. ജോമിൻ മാത്യുവിനും ഐബിൻ തോമസിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാതാവായി രാഹുൽ ഇ എസും സഹ നിര്‍മാതാക്കളായി സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരുമുണ്ട്. അജു വർഗീസ്, ജഗദീഷ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കർ, ജോണി ആന്റണി, ഗംഗ മീര, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്.

പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ സിങ് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ സാബു മോഹൻ, വിഎഫ്എക്സ് ഹാങ്ങ് ഓവർ, വി എഫ് എക്സ് ഫൈറ്റ് പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി ഷെരീഫ്, ചീഫ് അസ്സോസിയേറ്റ് വിശാഖ് ആർ വാരിയർ, സ്റ്റിൽ അമൽ സി സദർ, ഡിസൈൻ യെല്ലോ ടൂത്ത്, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ALSO READ : 'റാഹേല്‍ മകന്‍ കോര' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios