Hareesh Peradi : 'ഈ ചെകുത്താന്‍റെ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന്': ഹരീഷ് പേരടി

ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ. ആ സിനിമയുടെ സംവിധായികയെയാണ് തൂക്കിവലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചതെന്ന് ഹരീഷ് പേരടി കുറിച്ചു.

hareesh peradi facebook post about kunjila

കേരളത്തിലെ ഭരണകൂട ഫാസിസത്തിൽ രണ്ട് ദിവസത്തിനിടെ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ് കുഞ്ഞിലയും കെ.കെ രമയും ആനി രാജയുമെന്നും നടന്‍ ഹരീഷ് പേരടി (Hareesh Peradi). ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ. ആ സിനിമയുടെ സംവിധായികയെയാണ് തൂക്കിവലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചതെന്ന് ഹരീഷ് പേരടി കുറിച്ചു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്‍റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നിപ്പോവുകയാണ്. സഹിക്കാവുന്നതിന്‍റെ അപ്പുറമാണ് കാര്യങ്ങളെന്നും ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകൾ

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ... ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ...കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക്  സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല...അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് ...(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്...ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്...ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്...സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ...

കുഞ്ഞിലയ്ക്ക് പിന്തുണ; ഡെലിഗേറ്റ് കാർഡ് തിരിച്ചേൽപ്പിക്കുന്നുവെന്ന് പ്രതാപ് ജോസഫ്

Latest Videos
Follow Us:
Download App:
  • android
  • ios