തീയറ്ററില്‍ അത്ഭുതം സൃഷ്ടി 'ഹനുമാന്‍' ഒടിടി റിലീസ് എപ്പോള്‍ എവിടെ; വിവരങ്ങള്‍ പുറത്ത്.!
മൈത്രി മൂവി മേക്കേഴ്സ്, ആര്‍കെഡി സ്റ്റുഡിയോസ്, എഎ ഫിലിംസ്, ശക്തി ഫിലിം ഫാക്റ്ററി എന്നിവരായിരുന്നു വിതരണം.
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിനെ ഞെട്ടിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ബാഹുബലിയിലൂടെ എസ് എസ് രാജമൗലിയാണ് അതിന് തുടക്കമിട്ടത്. പിന്നാലെ പുഷ്പ, കെജിഎഫ്, ആര്‍ആര്‍ആര്‍, കാന്താര തുടങ്ങിയ ചിത്രങ്ങളൊക്കെ വന്നു. ആ ഗണത്തിലെ പുതിയ ചിത്രമാണ് ഹനു മാന്‍. തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹീറോ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
തേജ സജ്ജ നായകനായ ഹനു മാനില്‍ അമൃത അയ്യര്‍, വരലക്ഷ്മി ശരത്‍കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രശാന്ത് വര്‍മ്മയുടേത് തന്നെയാണ് കഥ. പ്രൈം ഷൈ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ കണ്ടഗട്‍ല നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മാണം.
മൈത്രി മൂവി മേക്കേഴ്സ്, ആര്‍കെഡി സ്റ്റുഡിയോസ്, എഎ ഫിലിംസ്, ശക്തി ഫിലിം ഫാക്റ്ററി എന്നിവരായിരുന്നു വിതരണം. അനുദീപ് ദേവ്, ഗൗര ഹരി, കൃഷ്ണ സൗരഭ് എന്നിവരായിരുന്നു സംഗീത സംവിധായകര്‍. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ജയ് ഹനുമാന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവരുകയാണ്. ഇപ്പോഴും തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ഹനുമാന്‍ ഒടിടിയില്‍ റിലീസാകുന്നത് മാര്‍ച്ച് ആദ്യം ആയിരിക്കും. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്‍റെ ഒടിടി റിലീസ് മാര്‍ച്ച് 2ന് ഉണ്ടാകും. സീ5 ആയിരിക്കും ഹനുമാന്‍ റിലീസാകുന്ന ഒടിടി പ്ലാറ്റ്ഫോം.
അതേ സമയം ജനുവരി 28ന് പുറത്തുവിട്ട കണക്ക് പ്രകാരം ഒരു കോടിയിലധികം ആളുകള്‍ ഹനുമാന്‍ കണ്ടതായാണ് നിര്‍മ്മാതാക്കളായ പ്രൈംഷോ എന്‍റര്‍ടെയ്ന്‍മെന്‍റ് അറിയിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 250 കോടിയാണ് നേടിയിരിക്കുന്നത്. വെറും 15 ദിവസം കൊണ്ട് ഉണ്ടായ നേട്ടമാണ് ഇത്. ജനുവരി 12 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.
'സലാറിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു' : സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രഭാസ്; കാരണം ഇതാണ്.!
ഷാജി കൈലാസിന്‍റെ മകന്‍ റുഷിൻ നായകനാകുന്ന ചിത്രം; ഷെബി ചൗഘട്ട് സംവിധാനം