ഗുരുവായൂര്‍ അമ്പലനടയില്‍ ഇതുവരെ കണ്ടത് അരക്കോടി ആളുകള്‍; കണക്ക് പുറത്ത്

സിനിമ ഇപ്പോഴും തീയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. 

Half a crore have been seen in guruvayoor ambalanadayil so far vvk

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തിയ കോമഡി ഫാമിലി ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.  അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 44.83 കോടി കേരളത്തില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്.

ഇപ്പോള്‍ ചിത്രം ഇതുവരെ അരക്കോടിയോളം പേര്‍ കണ്ടുവെന്ന് അറിയിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിലെ താരങ്ങള്‍ എല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം 'കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേര്‍ അമ്പലനടിയില്‍ എത്തി' എന്നാണ് പറയുന്നത്. അതേ സമയം സിനിമ ഇപ്പോഴും തീയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. 

കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83  കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകൻ വിപിൻ ദാസിന്റെ ചിത്രത്തിന്റെ ഷോകള്‍ ഹൗസ്‍ഫുളായാണ് പ്രദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബേസിലും പ്രധാന വേഷമിട്ട ഒരു ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

ആദിത്യനും ബാലമണിയും വീണ്ടും എത്തുന്നു: 'ക്രൈസി കപ്പിള്‍സ്' പ്രേക്ഷകരിലേക്ക്

തമിഴ് സിനിമയിലെ അതികായര്‍ ആദ്യമായി ഒന്നിക്കും; അജിത്തിന്‍റെ ഷങ്കര്‍ ചിത്രം വരുന്നു ?

Latest Videos
Follow Us:
Download App:
  • android
  • ios