കടകനില്‍ നായകനായി ഹക്കീം ഷാജഹാൻ, വീഡിയോ ഗാനം പുറത്തുവിട്ടു

കടകനിലെ ഗാനം പുറത്തുവിട്ടു.

Hakim Shajahan Kadakan film video song out hrk

ഹക്കീം ഷാജഹാൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കടകൻ. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. കടകനിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ചൗട്ടും കുത്തും' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗോപി സുന്ദറിന്റെ മനോഹരമായ സംഗീത സംവിധാനത്തില്‍ ഗാനം ഒരുക്കിയപ്പോള്‍ ആലപിച്ചിരിക്കുന്നത് ഫോള്‍ക്ക്ഗ്രാഫും സംഘവും ചേര്‍ന്നാണ്. ഫോൾക്ക്ഗ്രാഫർ വരികള്‍ എഴുതിയിരിക്കുന്നു. 'ചൗട്ടും കുത്തും' ഗാനത്തിന് മനോഹരമായ ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു.

കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിർമ്മാതാവ്. കടകൻ' ഫെബ്രുവരി 23ന് പ്രദര്‍ശനത്തിനെത്തും. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്നു.

പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്. സൗണ്ട് ഡിസൈൻ ജിക്കു. ഛായാഗ്രഹണം ജാസിൻ ജസീൽ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശരനായ ചിത്രത്തിന്റെ റി റെക്കോർഡിങ് മിക്സർ ബിബിൻ ദേവ്, വസ്ത്രാലങ്കാരം റാഫി കണ്ണാടിപറമ്പ, മേക്കപ്പ് സജി കാട്ടാക്കട, ഗാനങ്ങൾ ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്‍ണ, ആക്ഷൻ ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, കോറിയോഗ്രഫി റിഷ്‍ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ ബാബു നിലമ്പൂർ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ കൃഷ്‍ണപ്രസാദ് കെ വി, പിആർഒ ശബരി എന്നിവരാണ്.

Read More: ദുല്‍ഖറോ പൃഥ്വിരാജോ ടൊവിനോയോയുമല്ല, ആ സൂപ്പര്‍താരം ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios