സിംഹത്തിനൊപ്പം ചാക്കോച്ചനും സുരാജും; 'ഗ്‍ര്‍ര്‍ര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകന്‍ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍

grrr malayalam movie release date announced starring kunchacko boban and suraj venjaramoodu

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്ക് ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന 'ഗര്‍ര്‍ര്‍..' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ജൂണ്‍ 14 നാണ് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്‍റെ സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ശ്രദ്ധേയ സാന്നിധ്യമാണ്. 'ദർശൻ' എന്നാണ് മോജോയുടെ കഥാപാത്രത്തിന്‍റെ പേര്.

ദർശനും ചാക്കോച്ചനും സുരാജും ചേർന്ന് ചിരിയുടെ ഒരു പെരുമഴ തന്നെ പെയ്യിക്കുന്ന ചിത്രമായിരിക്കും ഗർർർ എന്ന് ഇന്നലെ പുറത്തിറങ്ങിയ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഒരു മില്യണിലധികം കാഴ്ചകളാണ് ടീസറിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, എഡിറ്റർ വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്, സംഗീതം ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന മനു മഞ്ജിത്, കലാസംവിധാനം രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ ആര്‍ ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത്.

ALSO READ : ഒറ്റ ദിവസം, ഒന്നല്ല മൂന്ന് റീ റിലീസുകള്‍; അജിത്ത് ചിത്രങ്ങള്‍ കാണാന്‍ ആളെത്തിയോ? ആദ്യദിനം നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios