'ആ നടി ഞാനല്ല', ലൈംഗിക ആരോപണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുമായി ഗൗരി ഉണ്ണിമായ

നടി ഗൗരി ഉണ്ണിമായയുടെ പ്രതികരണം.

 

Gowry Unnimaya about sexual allegation report hrk

ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി താൻ അല്ലെന്ന് ഗൗരി ഉണ്ണിമായ. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഗൗരി ഉണ്ണിമായ സത്യാവസ്ഥ വളിപ്പെടുത്തിയത്. എനിക്ക് ആ കേസുമായി ബന്ധമില്ല. താൻ അല്ല ആ വാര്‍ത്തകളില്‍ പറയുന്ന നടിയെന്നും ഗൗരി ഉണ്ണിമായ വ്യക്തമാക്കി.

ഗൗരി ഉണ്ണിമായയുടെ വാക്കുകള്‍

ഇങ്ങനെ ഞാൻ വീഡിയോ ചെയ്യാൻ ഒരു കാരണമുണ്ട് വ്യക്തമാക്കുകയാണ് ഗൗരി ഉണ്ണിമായ. വാര്‍ത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു പലരും. എനിക്കെതിരെ ഹേറ്റ് ക്യാംപയിനും നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി. തനിക്ക് ആ കേസുമായി പങ്കില്ലെന്നും പറയുന്നു ഗൗരി പ്രിയ. എന്തുകൊണ്ടാണ് ഞാൻ എപ്പിസോഡില്‍ ഇല്ലാത്തതെന്ന് ചോദിക്കുന്നുണ്ട് പലരും. ഞാൻ യാത്ര പോയിരുന്നതിനാലാണ് എപ്പിസോഡിലില്ലാതിരുന്നത്. ഷിംലയ്‍ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. വന്നയുടൻ ഞാൻ ജോയിൻ ചെയ്‍തു. അടുത്ത 24 വരെയുള്ള എപ്പിസോഡുകളില്‍ താൻ ഉണ്ട്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ആ ഭാഗങ്ങളില്‍ ഞാനുണ്ടാകും. വാര്‍ത്തകളിലെ ആ നടി ഞാനല്ല.

ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ഇൻഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഒരാള്‍ നടിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ താരം മൊഴി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ നടൻമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More: ബോളിവുഡില്‍ കീര്‍ത്തി സുരേഷിന് കാലിടറുന്നു, കളക്ഷനില്‍ വൻ ഇടിവ്, തെരിയുടെ റീമേക്ക് ചിത്രത്തിനും രക്ഷയില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios