'വെറെ ആളെ നോക്ക്' കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടി ചിത്രം വച്ചുള്ള വിമര്‍ശനത്തിന് ഗോകുല്‍ സുരേഷിന്‍റെ മറുപടി.!

പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിന് പിന്നാലെ ട്രാന്‍സ്ജെന്‍ഡ‍ര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. 

gokul suresh gave replay to social media post with mammootty narendra modi picture vvk

ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം ഗുരുവായൂരില്‍ വച്ച് ഇന്ന് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങളും മറ്റും വൈറലായിരുന്നു. അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടന്‍ മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിന് പിന്നാലെ ട്രാന്‍സ്ജെന്‍ഡ‍ര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. 'വെറെ ആളെ നോക്ക്' കൂപ്പ് കൈയ്യുടെയും ഇമോജിയുടെയും ചിത്രങ്ങള്‍ക്കൊപ്പം മമ്മൂക്ക ലൗ ചിഹ്നമാണ് ശീതള്‍ ശ്യാം പോസ്റ്റ് ചെയ്തത്. 

ഇതിന് പിന്നാലെയാണ് ശീതളിന്‍റെ പോസ്റ്റില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ഒരു കമന്‍റുമായി എത്തിയത്. ഗോകുലിന്‍റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നയിരുന്നു ഈ കമന്‍റ്.  'ചില ആളുകള്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവിറ്റി ഛര്‍ദ്ദിക്കുകയും ചെയ്യും' എന്നാണ് ഇംഗ്ലീഷില്‍ ഗോകുല്‍ എഴുതിയത്. ശീതളിന്‍റെ ഒറിജിനല്‍ പോസ്റ്റിനെക്കാള്‍ റിയാക്ഷന്‍ ഈ കമന്‍റിന് ലഭിച്ചിട്ടുണ്ട്. 

അതേ സമയം തന്നെ ശീതള്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തെ അസ്വസ്തത. നിങ്ങളുടെ സഹോദരിയുടെ പ്രധാനപ്പെട്ട ദിനം അല്ലെ നിങ്ങള്‍ തുടരുക എന്നാണ് ശീതള്‍ എഴുതിയത്. ഇതിന് അടിയില്‍ ഇരുവരുടെയും ഭാഗം പിടിച്ച് നിരവധി കമന്‍റുകളും വരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ അടുത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതെന്നും  ചിത്രം പലതത്തില്‍ വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇതിന്‍റെ പേരില്‍ വാക് പോരും നടന്നിരുന്നു. ഇതിന്‍റെ ഭാഗം കൂടിയാണ് പോസ്റ്റ്. 

തീയറ്ററില്‍ വന്‍ ബോംബ്; പക്ഷെ കത്രീന- വിജയ് സേതുപതി ചിത്രം മെറി ക്രിസ്മസ് രക്ഷപ്പെടും, കാരണം.!

പ്രാണപ്രതിഷ്ഠയ്ക്കായി 'മിനി സ്ക്രീനിലെ രാമനും, സീതയും, ലക്ഷ്മണനും'; ആടിപാടി വരവേറ്റ് അയോധ്യ.!

Latest Videos
Follow Us:
Download App:
  • android
  • ios