'ഗോട്ട്' ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്: എവിടെ എന്ന് കാണാം വിജയ് ചിത്രം
അടുത്തിടെ ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു ഗോട്ടിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.
ചെന്നൈ: വിജയ് ചിത്രം ‘ഗോട്ട്’ ഗംഭീരമായ തീയറ്റര്‍ പ്രതികരണമാണ് ഉണ്ടാക്കുന്നത്. സിനിമയുടെ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും. തിയേറ്റർ റിലീസ് തീയതി കഴിഞ്ഞ് ഏകദേശം നാലാഴ്ചയ്ക്ക് ശേഷം ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് വിവരം. ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം ചിത്രം നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രീമിയർ ചെയ്യുക.
അടുത്തിടെ ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു ഗോട്ടിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ചിത്രത്തിന് യഥാർത്ഥത്തിൽ കൂടുതൽ റൺടൈമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്‍റെ അൺകട്ട് പതിപ്പായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുകയെന്ന് പ്രഭു സ്ഥിരീകരിച്ചിരുന്നു.
ദളപതി വിജയ് അഭിനയിച്ച ചിത്രത്തിന്‍റെ യഥാർത്ഥ റൺടൈം 3 മണിക്കൂറും 20 മിനിറ്റും ആയിരുന്നു, എന്നാൽ 18 മിനിറ്റിലധികം സെൻസർ നടപടികൾ പൂർത്തിയാക്കിയ ശേഷം നീക്കം ചെയ്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇത് ഒടിടിയില്‍ കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ഈ രംഗങ്ങളില്‍ വിജയിയുടെ ഇളയ ദളപതി രൂപത്തിലെ ചില രംഗങ്ങളും. ക്യാമിയോ വേഷത്തില്‍ എത്തുന്ന ശിവ കാര്‍ത്തികേയന്‍റെ രംഗങ്ങളും ഉണ്ടെന്നാണ് വിവരം. എന്തായാലും ഗോട്ട് ഫുള്‍ കട്ടിനായി നെറ്റ്ഫ്ലിക്സില്‍ പടം വരുന്നതുവരെ കാത്തിരിക്കണം.
വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കര രാജയാണ് സംഗീതം. 'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു.
ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്.
ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?
രജനിയോ, വിജയ്‍യോ?: ആരാണ് ബോക്സോഫീസ് കിംഗ്, തീരുമാനമായെന്ന് ചര്‍ച്ച, നാല് ദിവസത്തില്‍ സംഭവിച്ചത് !