'എനിക്ക് രണ്ട് പെൺമക്കളുണ്ട്' ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് 'ഗോട്ട്' സംവിധായകന്‍ വെങ്കിട്ട് പ്രഭു
വരാനിരിക്കുന്ന വിജയ് നായകനായ 'ഗോട്ട്' സിനിമയുടെ സംവിധായകൻ വെങ്കട്ട് പ്രഭു ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
ചെന്നൈ: മലയാള സിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ ഏറെ പ്രതികരണം വരുന്നത് തമിഴകത്ത് നിന്നാണ്. വരാനിരിക്കുന്ന വിജയ് നായകനായ 'ഗോട്ട്' സിനിമയുടെ സംവിധായകൻ വെങ്കട്ട് പ്രഭു ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തമിഴ് സിനിമാ വ്യവസായം ഇത്തരം ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അത് കേട്ട് പരിഹാരം കാണേണ്ട സമയമാണെന്ന് പറഞ്ഞു. ഇനി മുതലെങ്കിലും തമിഴ് സിനിമാലോകം ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താൻ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം വേണമെന്ന് വെങ്കിട്ട് പ്രഭു ഊന്നിപ്പറഞ്ഞു. "എനിക്ക് രണ്ട് പെൺമക്കളുണ്ട് സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലം ആവശ്യമാണ് " അദ്ദേഹം പറഞ്ഞു. ഭാവിയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും വെങ്കിട്ട് പ്രഭു ഊന്നിപറഞ്ഞു.
ലൈംഗികാതിക്രമങ്ങൾ എല്ലാ മേഖലകളിലും ഉണ്ടെങ്കിലും അത് സിനിമ രംഗത്ത് ആകുമ്പോള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധയില്‍ എത്തും. മാധ്യമങ്ങൾ, ഐടി, സ്‌പോർട്‌സ് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും പക്ഷെ സ്ത്രീകള്‍ ഇതേ അവസ്ഥയിലാണ്.
ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെ ഗായിക ചിന്മയിയുടെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ വ്യവസായം നടപടിയെടുക്കണമായിരുന്നോ എന്ന ചോദ്യത്തിന് അതിനുള്ള ശ്രമങ്ങള്‍ നടക്കണമെന്നും. എല്ലാ പരാതിയും പരിഗണിക്കപ്പെടണം എന്നാണ് സംവിധായകന്‍ പറഞ്ഞത്.
ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട്ടിൽ ഹേമ കമ്മിറ്റി പോലൊരു സമിതി വേണോയെന്ന ചോദ്യത്തിന് ഞായറാഴ്ച സൂപ്പർസ്റ്റാർ രജനികാന്ത്, "ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് എനിക്കറിയില്ല" എന്ന് പ്രസ്താവിച്ചിരുന്നു. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന ഗോട്ട് വരുന്ന സെപ്തംബര്‍ 5ന് റിലീസാകുകയാണ്.
45 കോടി ബജറ്റ് തീയറ്ററില്‍ കിട്ടിയ കളക്ഷന്‍ 1 ലക്ഷത്തിന് അടുത്ത്: ഏറ്റവും വലിയ 'ദുരന്ത പടം' !
'ഇനിയെങ്കിലും അവര്‍ മനസിലാക്കാന്‍ ശ്രമിക്കട്ടെ': പത്മപ്രിയ തുറന്നു പറയുന്നു