'ജയ് ഭീമി'ന്റെ സംവിധായകന്റെ ചിത്രത്തില്‍ വീണ്ടും സൂര്യ

'ജയ് ഭീമി'നു ശേഷം ജ്ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു.

Gnanavel to direct Suriya again

രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്‍ത 'ജയ് ഭീം' റീലീസ് ചെയ്‍ത് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ത സെ  ജ്ഞാനവേലിന്റെ സംവിധാനത്തിലാണ് സൂര്യ നായകനായ 'ജയ് ഭീം' തിയറ്ററുകളിലെത്തിയത്. ത സെ  ജ്ഞാനവേലിന്റെ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാ സൂര്യയും ത സെ  ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

'ജയ് ഭീമി'ന്റെ റിലീസിന് മുന്നേ തന്നെ തീരുമാനിച്ചതായിരുന്നു പുതിയ പ്രൊജക്റ്റും. സൂര്യയുടെ 2ഡി എന്റര്‍ടെയ്‍ൻമെന്റ് തന്നയാണ് ചിത്രം നിര്‍മിക്കുക. മാര്‍ച്ച് 2023ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. ചിത്രത്തിന്റ പ്രമേയമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജയ് ഭീം ഒരു വര്‍ഷം തികയുന്ന വേളയില്‍ നന്ദി പറഞ്ഞ് സൂര്യ എത്തിയിരുന്നു. ഇതുപോലെ ഒരു അര്‍ഥവത്തായ സിനിമ നല്‍കിയതിന് ജ്ഞാനവേലിനും ടീമിനും നന്ദി പറയുന്നുവെന്നാണ് സൂര്യ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കരിയറില്‍ ഒരു നാഴികക്കല്ലായ കഥാപാത്രമാണ് 'ചന്ദ്രു വക്കീല്‍' എന്നും സൂര്യ പറഞ്ഞിരുന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  'സൂര്യ 42' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. 'സൂര്യ 42'ന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ദിഷാ പതാനി നായികയാകുന്ന 'സൂര്യ 42'ന്റെ സംഭാഷണങ്ങള്‍ എഴുതുന്നത് മദൻ കര്‍ക്കിയാണ്. വിവേകയും മദൻ കര്‍കിയും ഗാനരചന നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

Read More: വിസ്‍മയമായി 'കാന്താര', ബോക്സ് ഓഫീസില്‍ 300 കോടിയും കടന്നു

Latest Videos
Follow Us:
Download App:
  • android
  • ios