ബറോസ് ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം, വന്‍ സര്‍പ്രൈസുമായി ലാലേട്ടന്‍, ഗ്ലോറിയ ഇറങ്ങി !

ക്രിസ്മസ് തലേന്ന് ‘ഗ്ലോറിയ’ എന്ന ക്രിസ്മസ് വീഡിയോ ഗാനവുമായി മോഹൻലാൽ ആരാധകരെ അമ്പരപ്പിച്ചു. പ്രഭാവർമ്മയുടെ വരികൾക്ക് ജെറി അമൽദേവ് ഈണം പകർന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസാണ്
Gloria Varavaay Christmas Song by Mohanlal Jerry Amaldev music Prabha Varma lyrics Aashirvad Cinemas

കൊച്ചി: ക്രിസ്മസ് തലേന്ന് സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍. 'ഗ്ലോറിയ' എന്ന ക്രിസ്മസ് വീഡിയോ ഗാനമാണ് മോഹന്‍ലാലിന്‍റെതായി പ്രേക്ഷകര്‍ക്ക് എത്തിയിരിക്കുന്നത്. ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയാണ്. 

ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം. വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടികെ രാജീവ് കുമാറാണ്. ജെബിന്‍ ജേക്കബ് ക്യാമറയും, ഡോണ്‍ മാക്സ് എഡിറ്റിംഗും നടത്തിയിരിക്കുന്നു. 

ക്രിസ്മസ് ദിനത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 

ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ ആദ്യ സംഖ്യകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. എമ്പുരാന്‍, വൃഷഭ, തുടരും, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. 

മോഹൻലാലിന്റെ ബറോസ് എത്തുമ്പോള്‍ മമ്മൂട്ടിക്ക് പറയാനുള്ളത്, ഏറ്റെടുത്ത് ആരാധകര്‍

എങ്ങനെയുണ്ട് 'ബറോസ്'? ചെന്നൈ പ്രീമിയറില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios