ജനപ്രീതിയിൽ എന്നും ഒന്നാമൻ; 20 വര്‍ഷത്തിന് ശേഷമെത്തിയ റീ റിലീസ് ചിത്രം 50-ാം ദിവസവും ഹൗസ്‍ഫുൾ ആക്കി ആരാധകർ

2004 ല്‍ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം

ghilli starring thalapathy vijay is housefull on 5oth day of its re release

തമിഴ് സിനിമയില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. പുതിയ ചിത്രങ്ങള്‍ കാര്യമായ നേട്ടമുണ്ടാക്കാത്ത ഈ വര്‍ഷത്തിന്‍റെ തുടക്ക മാസങ്ങളില്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകളെ പിടിച്ചുനിര്‍ത്തിയത് തമിഴിലെ റീ റിലീസുകളും മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള മലയാള ചിത്രങ്ങളും ആയിരുന്നു. റീ റിലീസുകളിലെ കളക്ഷനില്‍ വിസ്മയിപ്പിച്ച ഒരു ചിത്രം വിജയ്‍യുടെ ഗില്ലിയാണ്.

2004 ല്‍ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം നീണ്ട 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഏപ്രില്‍ 20 നാണ് തിയറ്ററുകളില്‍ എത്തിയത്. 8 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 2004 ല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയ്‍യുടെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമായി മാറിയിരുന്നു. ലോകമാകമാനം റീ റിലീസ് ചെയ്യപ്പെട്ട ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 30 കോടി നേടി എന്നതും കൗതുകം. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകളുടെ റീ റിലീസ് ചരിത്രത്തില്‍ നമ്പര്‍ 1 കളക്ഷന്‍ ഇപ്പോള്‍ ഗില്ലിയുടെ പേരിലാണ്. ഇപ്പോഴിതാ മറ്റൊരു വസ്തുതയും പ്രേക്ഷകര്‍ക്കിടയില്‍ കൗതുകം സൃഷ്ടിക്കുകയാണ്.

 

റീ റിലീസിനെത്തി 50-ാം ദിവസവും ചില തിയറ്ററുകളില്‍ ചിത്രം ഹൗസ്‍ഫുള്‍ ഷോകള്‍ നേടി. ചെന്നൈ വടപളനിയിലുള്ള കമല സിനിമാസ് അടക്കം പല തിയറ്ററുകളിലും 50-ാം ദിവസത്തെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി വിറ്റുപോയി. ധരണിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം സ്പോര്‍ട്സ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. വിജയ്‍യുടെ താരമൂല്യത്തില്‍ കാര്യമായ വളര്‍ച്ച കൊണ്ടുവന്ന വിജയമായിരുന്നു ഗില്ലിയുടേത്. ഗില്ലി എത്തുന്നത് വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം. എന്നാല്‍ തിയറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി.

ALSO READ : അറുപതോളം പുതിയ താരങ്ങൾ; ജോജുവിന്‍റെ 'പണി' തയ്യാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios