നടി ഗായത്രി വര്‍ഷയ്ക്കെതിരെ സൈബര്‍ ആക്രമണം: പ്രതിരോധം തീര്‍ക്കാന്‍ ഇടത് സംഘടനകള്‍
സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കി.
കൊച്ചി: നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിരോധവുമായി ഇടത് സംഘടനകള്‍. സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കി. ഇടത് സംസ്കാരിക സംഘടന പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
രാജ്യത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സംഹിതകൾ സാംസ്കാരികമായി സമൂഹത്തിലേക്ക് എങ്ങനെ ഒളിച്ചു കടത്തുന്നുവെന്ന് ഒരു പ്രഭാഷണത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗായത്രി വർഷക്കെതിരെ നീചമായ സൈബർ ആക്രമണം തുടങ്ങിയത്. തൊഴിൽ മേഖലയായ അഭിനയത്തെയും അഭിനയിച്ച കഥാപാത്രങ്ങളെയും ചേർത്തു അശ്ലീലങ്ങളും ആക്ഷേപങ്ങളും നിറച്ച് ഒരു കലാകാരിയെ ആക്രമിക്കുന്നത് അവർ പറഞ്ഞ വാക്കുകളുടെ മൂർച്ചയും തെളിമയും കൊണ്ടാണെന്ന് വ്യക്തമാണ് - എന്നാണ് ഗായത്രിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഡിവൈഎഫ്ഐ പറയുന്നത്.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസും ഗായത്രിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവർത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത്. മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പർശിച്ചിട്ടില്ല.കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യർക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു,ഇന്ത്യൻ മുസൽമാന്റെ ജീവിത വഴികളിൽ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു.
പകരം അവർക്കു ലഭിച്ചതോ സിനിമയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല പക്ഷേ ടെഹെല്ക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം - എന്നാണ് ജെയ്ക്കിന്‍റെ പോസ്റ്റിലെ ഒരു ഭാഗം.
കുറച്ച് ദിവസം മുന്‍പാണ് ഇടത് സഹയാത്രികയും നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ നടത്തിയ ഒരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇടത് പക്ഷ അനുഭാവികള്‍ വ്യാപകമായി ഷെയര്‍ ചെയ്ത പ്രസംഗത്തിന് പിന്നാലെ ഗായത്രിക്കെതിരെ വ്യാപകമായി അവര്‍ അവതരിപ്പിച്ച സിനിമ റോളുകള്‍ അടക്കം വച്ച് ആക്ഷേപകരമായ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
'മധുര ഗ്യാംങ് ഇറങ്ങി' :അമീര്‍ സുല്‍ത്താനോട് മാപ്പ് പറഞ്ഞ് തടിതപ്പി ജ്ഞാനവേല്‍ രാജ.!
'വിജയ്‍യുടെ മകന്‍റെ ആദ്യ സംവിധാന സംരംഭം നന്നാവുമോ'? പുതിയ വിവരം അറിഞ്ഞ പ്രേക്ഷകര്‍ ചോദിക്കുന്നു