'വിശ്വാസം ഇല്ലായിരുന്നു': ധ്രുവ നച്ചത്തിരം സൂര്യ ഉപേക്ഷിക്കാന്‍ കാരണം വെളിപ്പെടുത്തി ഗൗതം മേനോന്‍
ധ്രുവ നച്ചത്തിരം എന്ന ചിത്രം ആദ്യം സൂര്യയെ വച്ചാണ് ഗൗതം വാസുദേവ് മേനോന്‍ എടുക്കാനിരുന്നത്. 2010 ല്‍ തുടങ്ങിയ ഈ ചിത്രം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഒടുവില്‍ 2013 ല്‍ സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മാറി.
ചെന്നൈ: വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. സംവിധാനം ഗൗതം വാസുദേവ് മേനോനാണ്. പല കാരണങ്ങള്‍ നീണ്ടുപോയ വിക്രം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. നവംബര്‍ 24ന് ചിത്രം റിലീസാകാനിരിക്കെ തിരക്കിട്ട അഭിമുഖങ്ങള്‍ നല്‍കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ഗൗതം വാസുദേവ് മേനോൻ.
ധ്രുവ നച്ചത്തിരം എന്ന ചിത്രം ആദ്യം സൂര്യയെ വച്ചാണ് ഗൗതം വാസുദേവ് മേനോന്‍ എടുക്കാനിരുന്നത്. 2010 ല്‍ തുടങ്ങിയ ഈ ചിത്രം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഒടുവില്‍ 2013 ല്‍ സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മാറി. സൂര്യയുമായി ചേര്‍ന്ന് കാക കാക, വാരണം ആയിരം പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത ഗൗതം പിന്നീട് സൂര്യയുമായി ഒന്നിച്ച് പടം ചെയ്തിട്ടില്ല. അതേ സമയം പുതിയൊരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് സൂര്യ ധ്രുവ നച്ചത്തിരത്തില്‍ നിന്നും പിന്‍മാറിയത് എന്ന് വെളിപ്പെടുത്തുകയാണ് ഗൗതം മേനോന്‍.
26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കിയാണ് ധ്രുവനച്ചത്തിരത്തിന്റെ തിരക്കഥ ഒരുക്കിയതെന്ന് ഗൗതം മേനോൻ അഭിമുഖത്തില്‍ പറഞ്ഞു. ഗൗതം മേനോൻ പറഞ്ഞത് ഇതാണ് “26/11 ന് ശേഷം നിരവധി ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇത്തരം ആക്രമണങ്ങൾ നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞാലോ? ഇത്തരം ഭീകരാക്രമണങ്ങൾ തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചാലോ? ഇങ്ങനെയാണ് എനിക്ക് ധ്രുവ നച്ചത്തിരം എന്ന ആശയം ലഭിച്ചത്. എന്നാൽ 26/11 പോലുള്ള കാര്യങ്ങള്‍ പരാമർശിക്കുന്നതില്‍ സൂര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. കൂടാതെ, അത്തരം സാങ്കൽപ്പിക കഥാപാത്രങ്ങള്‍ എത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. നാല് വര്‍ഷം ഈ ആലോചനകള്‍ നീണ്ട ശേഷമാണ് സൂര്യ പിന്‍മാറിയത്".
അതേ സമയം ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് നായകനായ പഠാനും തന്‍റെ ചിത്രവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗൗതം വാസുദേവ് മേനോൻ പറയുന്നത്. ധ്രുവനച്ചത്തിരത്തെ താൻ വ്യക്തിപരമായി തീയേറ്ററുകളില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രം എന്നാണ് വിശേഷിപ്പിക്കുക എന്നാണ് ഗൗതം മേനോൻ പറയുന്നത്.
ധ്രുവ നച്ചത്തിരവും സിദ്ധാർത്ഥ് ആനന്ദിന്റെ പഠാനിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്പൈ ടീമുകള്‍ എന്ന പ്രമേയമാണ് വരുന്നത്. എന്നാല്‍ പഠാനിൽ, ഷാരൂഖ് ഖാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്‍റെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ധ്രുവനച്ചത്തിരത്തിന്‍റെ ആഖ്യാനം ഷാരൂഖ് സിനിമയിൽ നിന്ന് കാര്യമായി വ്യത്യാസമായിരിക്കും എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു.
അതേ സമയം ലോകേഷ് കനകരാജിന്റെ വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ താന്‍ ഒഴിവാക്കിയിരുന്നുവെന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. സന്താനഭാരതിയും ഏജന്‍റ് ടീനയുടെയും അവതരിപ്പിച്ച കഥാപാത്രങ്ങളെ ലോകേഷ് അവതരിപ്പിച്ച രീതിയില്‍ ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പോലെയുണ്ടായിരുന്നു.
അതിനാൽ ലോകേഷിന്‍റെ വിക്രം കണ്ടപ്പോൾ ഈ ഭാഗങ്ങള്‍ ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കും അതിനെ കുറ്റം പറഞ്ഞ് നമ്മുക്ക് സിനിമ എടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ - ഗൗതം വാസുദേവ് മേനോൻ അഭിമുഖത്തില്‍ പറഞ്ഞു.
ലോകേഷിന്‍റെ വിക്രം കണ്ടതില്‍ പിന്നെ ധ്രുവ നച്ചത്തിരത്തിലെ ആ രംഗങ്ങള്‍ ഒഴിവാക്കി: ഗൗതം മേനോൻ