മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥ; സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന 'ഗരുഡന്' ആരംഭം

ബൃഹത്തായ ക്യാൻവാസില്‍ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ചിത്രം

garudan movie starts rolling midhun manuel thomas suresh gopi biju menon nsn

സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വര്‍മ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മാണം. അണിയറപ്രവർത്തകരും അഭിനേതാക്കളും അവരുടെ ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അരുൺ വർമ്മയുടെ ഗുരു കൂടിയായ മേജർ രവിയാണ് ആദ്യ ഭദ്രദീപം തെളിച്ചത്. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർ ഭദ്രദീപം തെളിക്കൽ ചടങ്ങ് പൂർത്തീകരിച്ചു.

തുടർന്ന് കഥാകൃത്ത് ജിനേഷ് എം സ്വിച്ചോൺ കർമ്മവും മേജർ രവി ഫസ്റ്റ് ക്ലാപ്പും നൽകി. തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ്  എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നിയമത്തിന്റെ പോരാട്ടം രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകനായ അരുൺ വർമ്മ. ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി- ബിജു മേനോൻ  കോമ്പിനേഷൻ വീണ്ടും ഒത്തുചേരുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. സുരേഷ് ഗോപി മെയ് 15 ന് ജോയിന്‍ ചെയ്യും. മെയ് അവസാനം ബിജു മേനോനും സംഘത്തിനൊപ്പം ചേരും.

അഞ്ചാം പാതിരയുടെ കലാപരവും വാണിജ്യപരവുമായ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മറ്റൊരു ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം. ബൃഹത്തായ ക്യാൻവാസില്‍ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണിത്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാക്കും. കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ്‌ ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, മേക്കപ്പ് റോണക്സ് സേവ്യർ കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ആക്ഷൻ ബില്ലാ ജഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടേർസ് അലക്സ് ആയൂർ, സനു സജീവൻ, സഹസംവിധാനം ജിജോ ജോസ്, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ്‌ ഫോർത്ത്, പ്രൊഡക്ഷൻ മാനേജർ ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്, വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.

ALSO READ : 'പെപ്പെ പുണ്യാളന്‍'; ആന്‍റണി വര്‍ഗീസിനെതിരെ വീണ്ടും ജൂഡ്

Latest Videos
Follow Us:
Download App:
  • android
  • ios