ഇതാ 'ഗരുഡന്‍', മിഥുന്‍ മാനുവലിന്‍റെ തിരക്കഥയില്‍ സുരേഷ് ഗോപി; ടീസര്‍
പ്രധാന കഥാപാത്രമായി ബിജു മേനോനും
മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ സുരേഷ് ഗോപി നായകനാവുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തെത്തി. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം പ്രമാണിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തിറക്കിയത്. മാജിക് ഫ്രെയിംസിന്‍റെ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്.
സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. അതോടൊപ്പം മാജിക് ഫ്രെയിംസും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
11 വർഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്‌ഐആർ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി-20 തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം ആണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനീസ് നാടോടി, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, മാർക്കറ്റിങ് ഒബ്‌സ്ക്യുറ, മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ : അന്ന് മത്സരാര്‍ഥിയും വിധികര്‍ത്താവും; ഇന്ന് സഹമത്സരാര്‍ഥികളായി സെറീനയും ഷിജുവും: വീഡിയോ
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്