ബാലകൃഷ്ണയുടെ 'തള്ളല്‍ വിവാദവും' തുണച്ചില്ല, വന്‍ പരാജയം: ചിത്രം രണ്ടാം ആഴ്ചയില്‍ ഒടിടിയില്‍ !

 ഇത്തവണത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്  ഗ്യാങ്‌സ് ഓഫ് ഗോദാവരി. 
 

Gangs of Godavari to drop on Netflix on June 14 vvk

ഹൈദരാബാദ്: നടന്‍ ബാലകൃഷ്ണ നടി അഞ്ജലിയെ പൊതുവേദിയില്‍ തള്ളിയതിന്‍റെ പേരില്‍ വിവാദത്തിലായ ചിത്രമായിരുന്നു ഗ്യാങ്‌സ് ഓഫ് ഗോദാവരി  എന്ന ചിത്രം. ഈ വിവാദം പിന്നീട് കെട്ടടങ്ങിയെങ്കിലും ചിത്രത്തെ വിജയിപ്പിച്ചെടുക്കുന്നതില്‍ ഒരു ഗുണവും ഇത് ചെയ്തില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 

കൃഷ്ണ ചൈതന്യ സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. കഴിഞ്ഞ മെയ് 31 ന് തീയറ്ററില്‍ ഇറങ്ങിയ ചിത്രം ബ്രേക്ക്ഈവന്‍ ആകാനുള്ള കളക്ഷന്‍ പോലും നേടിയില്ലെന്നാണ് വിവരം. വിശ്വക് സെൻ, അഞ്ജലി, നേഹ ഷെട്ടി എന്നിവര്‍ അഭിനയിച്ച ചിത്രം പടം ഇറങ്ങി രണ്ടാമത്തെ ആഴ്ച തന്നെ നെറ്റ്ഫ്ലിക്സില്‍ റിലീസാകാന്‍ പോവുകയാണ്. എന്നാണ് വിവരം. 

ജൂണ്‍ 14 മുതല്‍ ഈ ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭിക്കും. ഇത്തവണത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്  ഗ്യാങ്‌സ് ഓഫ് ഗോദാവരി. ആന്ധ്രയിലെ ഗോദവരി തീരത്തെ ക്രൈം ഗ്യാംങുകളുടെ കഥ പറയുന്ന ചിത്രമായിരുന്നു ഇത്.

ഈ ചിത്രത്തിന്‍റെ പ്രീ ഈവന്‍റിലാണ് വൈറലായ വീഡിയോയില്‍ വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോട് കുറച്ച് മാറി നില്‍ക്കാന്‍ ബാലക‍ൃഷ്ണ പറയുന്നുണ്ട്. എന്നാല്‍ അത് കേള്‍ക്കാതിരുന്ന അഞ്ജലിയെ ബാലകൃഷ്ണ തള്ളിയത് ഏറെ ചര്‍ച്ചയായിരുന്നു.

ബാലകൃഷ്ണയുടെ പെട്ടെന്നുള്ള നടപടി അഞ്ജലിയെയും സഹനടി നേഹ ഞെട്ടിക്കുന്നുണ്ടെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാലും അഞ്ജലി ഇത് അതിവേഗം ഒരു തമാശയായി എടുത്ത് ചിരിക്കുന്നത് കാണാം. പിന്നീട് ഇത് വലിയ പ്രശ്നമല്ലെന്ന് അഞ്ജലി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ഈ വിവാദമൊന്നും ചിത്രത്തെ തുണച്ചില്ലെന്നാണ് ബോക്സോഫീസ് കണക്ക് പറയുന്നത്. 

സൊനാക്ഷി സിൻഹയുടെ വിവാഹം അച്ഛനെ വിളിച്ചില്ലെ ?; ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം ഇങ്ങനെ

'ദയവായി അത് ഒഴിവാക്കൂ': ആ ചോദ്യത്തിനുള്ള ഉത്തരം ഒറ്റവാക്കിലൊതുക്കി വിജയ് സേതുപതി

Latest Videos
Follow Us:
Download App:
  • android
  • ios