പൊടിപൊടിക്കുന്ന ബിസിനസ്, ഗെയിം ചേഞ്ചര്‍ സിനിമ റിലീസിനുമുന്നേ നേടിയത് ഞെട്ടിക്കുന്ന തുക

ഗെയിം ചേഞ്ചറിന് ഞെട്ടിക്കുന്ന തുകയാണ് തിയറ്റര്‍ ബിസിനസില്‍ ലഭിച്ചത്.

Game Changer upcoming film theatre buisinee report hrk

രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. സംവിധാനം നിര്‍വഹിക്കുന്നത് ഷങ്കര്‍ ആണ്. ഇന്ത്യൻ 2വിന്റെ പരാജയമായതിനാ തെന്നിന്ത്യൻ സംവിധായകന് വിജയം അനിവാര്യമാണ്. ഗെയിം ചേഞ്ചര്‍ എന്തായാലും  വൻ കളക്ഷൻ നേടുമെന്നാണ് സൂചനകള്‍.

വമ്പൻ പ്രീ റിലീസ് ബിസിനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 127 കോടി ആന്ധ്രയിലെ തിയറ്റര്‍ ബിസിനസില്‍ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ തെലുങ്കിലെത്തിയത് ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.

സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനായി രാം ചരണാണ് എത്തുന്നത്. ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. ബുച്ചി ബാബുവിന്റേ ചിത്രത്തില്‍ നായികാ കഥാപാത്രം ജാൻവി കപൂറാണ്. ചിത്രം എപ്പോഴായിരിക്കും പ്രദര്‍ശനത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷയുള്ള ചിത്രവുമാണ്.

Read More: ഓപ്പണിംഗില്‍ ഐഡന്റിറ്റി ഞെട്ടിച്ചോ?, 2025ലെ ആദ്യ ഹിറ്റാകുമോ?, റിലീസിന് നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios