പ്രകാശ് കുമാറിന്റെ ഡിയര്‍ എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഡിയറിന്റെ പ്രതികരണങ്ങള്‍ പുറത്ത്.
ജി വി പ്രകാശ് കുമാര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തിയതാണ് ഡിയര്‍. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്. മികച്ച പ്രതികരണമാണ് ഡിയറിന് ലഭിക്കുന്ന്. ഒരു ഫീല്‍ ഗുഡ് റൊമാന്റിക് ചിത്രമാണ് ഡിയര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
കുടുംബപ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ഒന്നായിരിക്കും ഡിയറെന്ന് ചിത്രം കണ്ടവര്‍ എഴുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് മുഖത്ത് ചിരി വിടര്‍ത്താൻ സാധിക്കും . സ്വാഭാവികമായ പ്രകടനമാണ് ഡിയര്‍ എന്ന ചിത്രത്തില്‍ പ്രകാശ് കുമാറിന്റത് എന്നുമാണ് അഭിപ്രായങ്ങള്‍. മികച്ച പ്രകടനത്താല്‍ വിസ്‍മയിപ്പിക്കുകയാണ് ഡിയര്‍ സിനിമയിലും ഐശ്വ്യര്യ രാജേഷ് എന്നാണ് അഭിപ്രായങ്ങള്‍.
ഡിയര്‍ എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം ആനന്ദ് രവിചന്ദ്രനാണ്. റൊമാന്റിക് കോമഡി ഗണത്തിലുള്ള ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രാഹണം ജഗദീഷ് സുന്ദരമൂര്‍ത്തിയാണ്. സൗണ്ട് മിക്സിംഗ് രാഘവ് രമേശായ ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം അനുഷ മീനാക്ഷി ആണ്. തിരക്കഥയും ആനന്ദ് രവിചന്ദ്രനാണ്. കൊറിയോഗ്രാഫി രാജു സുന്ദരം, ബ്രിന്ദ. സൗണ്ട് മിക്സിംഗ് ഉദയ് കുമാറാകുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനും രാഘവ് രമേശാണ്.
ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനി. എൻ ആര്‍ രഘുനന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക