ആദ്യമായി 3Dയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ; 'ജീസസ് ആന്റ് മദർ മേരി' ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ
ലോക സിനിമയെ അവതാറിലൂടെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ഈ പ്രോജക്ടിന്റെ ത്രീഡി കൈകാര്യം ചെയ്യുന്നു.
ലോക സിനിമാ ചരിത്രത്തിൽ പുതു ചരിത്രമെഴുതുന്ന ത്രീഡി ബൈബിള്‍ സിനിമ ‘ജീസസ് ആന്റ് മദർ മേരി’യുടെ ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു. ഹോളിവുഡിലും യുഎഇലും ആസ്ഥാനമായ റാഫേൽ ഫിലിം പ്രൊഡക്ഷൻസ് ആണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത്. സിനിമയുടെ ത്രീഡി പോസ്റ്റർ പ്രകാശന ചടങ്ങ് പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചതോടെ ലോക സിനിമാ ലോകം ഈ പ്രോജക്റ്റിനെ വലിയ ആവേശത്തോയാണ് ഉറ്റുനോക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ പങ്കെടുത്തിരുന്ന ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലി പറമ്പിൽ മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ ത്രീഡി ഫോട്ടോ സമ്മാനിച്ചുകൊണ്ട് പ്രത്യേക ശ്രദ്ധ നേടിയിരുന്നു.
സിനിമ സംവിധാനം ചെയ്യുന്നത് തോമസ് ബെഞ്ചമിൻ ആണ്. ജീമോന്‍ പുല്ലേലി ഈ സിനിമയുടെ പ്രോജക്ട് ഡിസൈനിഗിംനും ടെക്നിക്കൽ ഡയറക്ഷനും നേതൃത്വം നല്‍കുന്നു.റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും യു എ ഇ - ഇന്ത്യയിൽ നിന്നുമായി 10ഓളം പേരും കൈ കോർക്കുന്നു.
ലോക സിനിമയെ അവതാറിലൂടെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ഈ പ്രോജക്ടിന്റെ ത്രീഡി കൈകാര്യം ചെയ്യുന്നു. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക് മേക്കപ്പിന് നേതൃത്വം നല്‍കുന്നു. ഹോങ്‌കോങ്ങ് ആസ്ഥാനമായ ക്യാമെക്സ് ആർട്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നു. ത്രീഡി സ്റ്റീരിയോയോസ്‌കോപിക് പ്രൊഡക്ഷന്‍ ദുബായ് - ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യൻ സ്ഥാപനം ആയ CG park ആണ് നിർവഹിക്കുന്നത്.
കോടികളിൽ നിന്നും ലക്ഷത്തിലേക്ക് ! കേരളത്തിൽ പുഷ്പ 2ന് അടിപതറുന്നോ ? കണക്കുകൾ പറയുന്നത്
ത്രീഡി സിനിമാ സാങ്കേതിക വിദ്യയുടെ പുതു സാധ്യതകളെ ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന ഈ വമ്പൻ ബജറ്റ് സിനിമ ആഗോളതലത്തിലുള്ള ജനങ്ങളിലേക്ക് 3ഡിയിലൂടെ പുതു ദൃശ്യവിസ്മയം ഏറ്റവും മികച്ച രീതിയിൽ എത്തിക്കാനാണ് റാഫേൽ ഫിലിം പ്രൊഡക്ഷൻ ലക്ഷ്യമിടുന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം