കയ്യിൽ തോക്കുമായി മമ്മൂട്ടി; ആകാംക്ഷ നിറച്ച് 'പുഴു' ഫസ്റ്റ് ലുക്ക്

നവാഗതയായ റത്തീന ശർഷാദാണ് ചിത്രത്തിന്റെ സംവിധാനം. 

first look poster for actor mammootty puzhu movie

മ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന  'പുഴു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. നവാഗതയായ റത്തീന ശർഷാദാണ് ചിത്രത്തിന്റെ സംവിധാനം. 

ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച് മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന. പ്രമുഖ ക്യാമറാമാൻ  തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. ദുൽഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്‍ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios